തിരുവനന്തപുരം/കോട്ടയം: കിസാൻ സമ്മാനനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പേരിൽ വിവാദം. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വൈക്കം തലയാഴത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനം സംഘടിപ്പിച്ചതാണ് വിവാദമായത്.സംസ്ഥാനസർക്കാരിനെ അറിയിക്കാതെ കണ്ണന്താനം തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചത് രാഷ്ട്രീയ അല്പത്തമാണെന്ന് സുനിൽകുമാർ പറഞ്ഞു. സുനിൽകുമാറിന്റെ അതേഭാഷയിൽ മറുപടിപറയാനില്ലെന്ന് കണ്ണന്താനവും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്നത്മുൻ സർക്കാരുകൾ കൈക്കൈാണ്ട തെറ്റായ നടപടികളുടെ ഫലമായാണ് റബ്ബർ കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെടാത്തതെന്ന് ശ്രീകാര്യം കിഴങ്ങുവർഗ ഗവേഷണകേന്ദ്രത്തിൽ ഉദ്ഘാടനംചെയ്തുകൊണ്ട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കു കീഴിൽ നിലവിൽ ഒരുവർഷം നൽകുന്ന തുകയായ 6000 രൂപ വരുന്ന വർഷങ്ങളിൽ വർധിപ്പിക്കും. കിസാൻ സമ്മാൻനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉത്തർപ്രദേശിലെ ഖൊരക്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിന്റെ തത്സമയ വെബ്കാസ്റ്റിങ് പരിപാടിയിലും പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലും കണ്ണന്താനം പങ്കെടുത്തു. തുടർന്ന് കിസാൻ സമ്മാൻനിധി പദ്ധതി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് വീഡിയോ കോൺഫറസ് വഴി ശ്രീകാര്യം പൗഡിക്കോണത്തെ കർഷകനായ ബേബിനാഥ കുറുപ്പ് പ്രധാനമന്ത്രിയോട് അനുഭവങ്ങൾ പങ്കുവെച്ചു. കേന്ദ്രകാർഷിക സഹകരണ, കർഷകക്ഷേമ വകുപ്പ് ജോയന്റ് സെക്രട്ടറി അഭിലാഷ് ലിഖി, കിഴങ്ങുവർഗ ഗവേഷണകേന്ദ്രം ഡയറക്ടർ അർച്ചനാ മുഖർജി, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.കോട്ടയത്ത് നടന്നത്കോട്ടയം ജില്ലയിലെ വൈക്കം തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തിലാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനംനടത്തിയത്. ജില്ലാതലത്തിലെ അഞ്ച് പരിപാടികളുടെ ഉദ്ഘാടനത്തിനൊപ്പമായിരുന്നു ഇതും. തോട്ടകം സ്വദേശി പി. ബിജുവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയാണ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചത്.സംസ്ഥാനസർക്കാരിനെ അറിയിക്കാതെയാണ്, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം നിർവഹിച്ചതെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. കേരളം കേന്ദ്രഭരണപ്രദേശമല്ല. ഇവിടത്തെ ജനപ്രതിനിധികളെ അറിയിക്കാതെയും പങ്കെടുപ്പിക്കാതെയും പരിപാടികൾ നടത്തുന്നത് രാഷ്ട്രീയ അൽപ്പത്തമാണ്. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഒന്നിച്ചുനിന്നില്ലെങ്കിൽ പദ്ധതികളുടെ പകിട്ട് കുറയും. രാജ്യത്തെ സർക്കാർ പദ്ധതികൾ പാർട്ടി പരിപാടികളാക്കാനുള്ള നീക്കം തെറ്റാണ് -അദ്ദേഹം പറഞ്ഞു.സങ്കുചിതമനോഭാവംകൃഷിമന്ത്രിയെയോ, മണ്ഡലത്തിലെ ജനപ്രതിനിധിയായ തന്നെയോ ക്ഷണിക്കാതെ രാഷ്ട്രീയപ്രേരിതമായി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് ബി.ജെ.പി.യുടെ സങ്കുചിതമനോഭാവത്തിന്റെ തെളിവാണ്. -മന്ത്രി കടകംപള്ളി സുരേന്ദ്രൻപാർട്ടി പരിപാടിയല്ലകണ്ണന്താനത്തിന്റെ നടപടി ഫെഡറിലസത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം പാർട്ടി പരിപാടിയാക്കി മാറ്റാനുള്ള ബി.ജെ.പി. നീക്കം ശരിയല്ല-മന്ത്രി സുനിൽകുമാർ ഗൊരഖ്പുരിൽ പോകാമായിരുന്നുഗൊരഖ്പുരിൽനടന്ന ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യംവഹിക്കുകമാത്രമാണ് തിരുവനന്തപുരത്ത് ചെയ്തത്. പങ്കെടുക്കേണ്ടവർക്ക് ഗോരഖ്പുരിൽ പോകാമായിരുന്നു. ഞങ്ങളുടെ വി.ഐ.പി.കൾ കർഷകരാണ്. -കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
from mathrubhumi.latestnews.rssfeed https://ift.tt/2T3swFy
via
IFTTT
No comments:
Post a Comment