തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ബസ് കന്നിയോട്ടത്തിൽ തന്നെ ചാർജ് തീർന്ന് പൊരുവഴിയിലായി. തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇലക്ട്രിക് ബസ് ചേർത്തല എക്സറേ ജംങ്ഷന് സമീപം ചാർജ് തീർന്ന് ഓഫാവുകയായിരുന്നു. ചേർത്തല ഡിപ്പോയിൽ ഇലക്ട്രിക് ബസ് ചാർജ് ചെയ്യാനുള്ള സംവിധാനവുമില്ലായിരുന്നു. ദീർഘദൂര യാത്രകൾക്ക് ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കും മുമ്പ് അധികൃതർ വേണ്ടത്ര പഠനങ്ങൾ നടത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇ-ബസ് സർവീസാണ് ഇന്ന് മുതൽ ആരംഭിച്ചത്. യാത്രക്കാരെല്ലാം പാതിവഴിയിൽ കുടുങ്ങിയതോടെ പിന്നാലെയെത്തിയ കെഎസ്ആർടിസിയുടെ മറ്റൊരു ഇലക്ട്രിക് ബസിലാണ് യാത്രക്കാരെ കയറ്റിവിട്ടത്. ഒറ്റചാർജിൽ ഏകദേശം 250 കിലോമീറ്ററോളം ദൂരം പിന്നിടുമെന്ന് വാഗ്ദാനം ചെയ്ത ഇലക്ട്രിക് ബസാണ് പാതിവഴിയിൽ പണിമുടക്കിയത്. Content Highlights; Trivandrum-Ernakulam First KSRTC Electric Bus Service
from mathrubhumi.latestnews.rssfeed https://ift.tt/2EuFFhL
via
IFTTT
No comments:
Post a Comment