അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പതാക നടപ്പാതയില്‍, വൈരാഗ്യം വളര്‍ത്താന്‍ തീവ്രവാദികള്‍ ചെയ്തത്; ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പതാക നടപ്പാതയില്‍, വൈരാഗ്യം വളര്‍ത്താന്‍ തീവ്രവാദികള്‍ ചെയ്തത്; ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്

പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയതിന് ശേഷം ആക്രമിക്കപ്പെട്ട ജയ്‌ഷേ ക്യാംപുകളുടെ ചിത്രങ്ങള്‍ പുറത്തു വന്നു തുടങ്ങി. ജയ്‌ഷേ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ ആണ് പുറത്തു വന്നത്. ബാലക്കോട്ട് നഗരത്തില്‍ നിന്നും മാറി ഉള്ളിലേക്കാണ് ഈ ക്യാംപ് സ്ഥിതി ചെയ്യുന്നത്.

കെട്ടിടത്തന്റെ പടിക്കെട്ടില്‍ അമേരിക്ക, ഇസ്രായേല്‍, ബ്രിട്ടന്‍ എന്നിവരുടെ പതാകകള്‍ വരച്ചിട്ടിട്ടുണ്ട്. ഈ രാജ്യങ്ങളോടുള്ള വൈരാഗ്യത്തിന്റെ തീവ്രത കൂട്ടാനാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്.

 

പരിശീലനം നല്‍കിയിരുന്ന വലിയ ഹാളില്‍ ജയ്ഷ മുഹമ്മദിന്റെ കൊടികളും വാചകങ്ങളും ബാനറുകളും കൊണ്ട് നിറഞ്ഞതാണ്.

പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യമാണ് ഒരുക്കിയിരുന്നത്. കുനാര്‍ നദീതീരത്തുള്ള ക്യാംപിലാണ് കൂറ്റന്‍ നീന്തല്‍ക്കുളമുള്ളത്. 600ല്‍ അധികം പേര്‍ക്ക് താമസ സൗകര്യം, നീന്തല്‍ക്കുളം, തീ കായാനുള്ള ഇടം, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ക്യാംപ് ഒരുക്കിയത്.



from Kairalinewsonline.com https://ift.tt/2BULaVk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages