കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: പോയവർഷം 193 കേസുകൾ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: പോയവർഷം 193 കേസുകൾ

കോട്ടയം: കോളേജ് വിദ്യാർഥിനി ജെസ്നയെ കാണാതായ വിവാദം കത്തിനിന്ന പോയവർഷം സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 193 കേസുകൾ. ജെസ്ന കേസ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ഫയൽ അവസാനിപ്പിക്കുകയാണെന്നാണ് വിവരം. സമീപകാലത്ത് കേരളം ഏറ്റവും ചർച്ചചെയ്ത തിരോധാനവും ഇതുതന്നെ. 2018 മാർച്ച് 22-നാണ് ജെസ്നയെ കാണാതാകുന്നത്. 2018-ൽതന്നെ ആലപ്പുഴ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും അന്വേഷണം ഫലം കണ്ടിട്ടില്ല. പെൺകുട്ടി എവിടെയെന്ന് വിവരമില്ല. പോയവർഷം ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസ് വന്നത് കോഴിക്കോട് സിറ്റി പരിധിയിലാണ്- 18 പേരെ. ഇൗ കേസുകളിലായി 19 പ്രതികളുണ്ട്. 15 പേർ അറസ്റ്റിലായി. ആലപ്പുഴ (17), പാലക്കാട് (16), മലപ്പുറം (16), കോഴിക്കോട് റൂറൽ (15) എന്നിങ്ങനെയാണ് കൂടുതൽ കേസുകളുള്ള മറ്റ് ജില്ലകളിലെ സ്ഥിതി. 193 കുട്ടികളെ കാണാതായ സംസ്ഥാനത്ത് 227 പേർക്കെതിരേയാണ് കേസ്. ഇതിൽ 197 പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് രേഖകൾ പറയുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വേഗം കണ്ടെത്താൻ എല്ലാ പോലീസ് ജില്ലകളിലും ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അല്ലെങ്കിൽ ഡിവൈ.എസ്.പി. നോഡൽ ഓഫീസറായി മനുഷ്യക്കടത്ത് തടയൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയങ്ങളിലും ഇതിന്റെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. കേസിന്റെ കണക്ക് ഇങ്ങനെ പോലീസ് ജില്ല, കേസ്, പ്രതികൾ, അറസ്റ്റിലായവർ തിരുവനന്തപുരം സിറ്റി 6 11 7 തിരു. റൂറൽ 13 13 13 കൊല്ലം സിറ്റി 3 3 3 കൊല്ലം റൂറൽ 14 16 14 പത്തനംതിട്ട 3 8 8 ആലപ്പുഴ 17 17 16 കോട്ടയം 11 12 12 ഇടുക്കി 8 8 8 എറണാകുളം സിറ്റി 8 10 10 എറണാകുളം റൂറൽ 15 27 24 തൃശ്ശൂർ സിറ്റി 6 6 6 തൃശ്ശൂർ റൂറൽ 3 4 4 പാലക്കാട് 16 16 14 മലപ്പുറം 12 16 13 കോഴിക്കോട് സിറ്റി 18 19 7 കോഴിക്കോട് റൂറൽ 15 17 15 വയനാട് 11 10 10 കണ്ണൂർ 9 9 9 കാസർകോട് 4 4 3 റെയിൽവേ 1 1 1 content highlights:child kidnapping cases in kerala


from mathrubhumi.latestnews.rssfeed http://bit.ly/2QcLtRr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages