ആഭ്യന്തര, ഡോളര്‍ കടപത്രങ്ങള്‍ ഇറക്കി കേരള വികസനത്തിനായി 3,500 കോടി രൂപ സമാഹരിക്കാൻ കിഫ്ബി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, May 20, 2019

ആഭ്യന്തര, ഡോളര്‍ കടപത്രങ്ങള്‍ ഇറക്കി കേരള വികസനത്തിനായി 3,500 കോടി രൂപ സമാഹരിക്കാൻ കിഫ്ബി

ഇ വാർത്ത | evartha
ആഭ്യന്തര, ഡോളര്‍ കടപത്രങ്ങള്‍ ഇറക്കി കേരള വികസനത്തിനായി 3,500 കോടി രൂപ സമാഹരിക്കാൻ കിഫ്ബി

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി മസാല ബോണ്ടിന് ശേഷം കൂടുതല്‍ ബോണ്ടുകളിറക്കാന്‍ കിഫ്ബി തയ്യാറെടുക്കുന്നു. അതിനായി ആഭ്യന്തര, ഡോളര്‍ കടപത്രങ്ങള്‍ ഇറക്കാനാണ് കിഫ്ബി പദ്ധതിയിടുന്നത്. ഈ നടപടിയിലൂടെ കേരള വികസനത്തിനായി 3,500 കോടി രൂപ സമാഹരിക്കുകയാണ്സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. നിലവിൽ സർക്കാരിന് വിപണി സാഹചര്യങ്ങള്‍ അനുകൂലമല്ല.

ഇന്ത്യൻ വിപണി സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ബോണ്ടുകളിറക്കാനാണ് കിഫ്ബിയുടെ തീരുമാനം. ഇതിനായി മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് രാജ്യത്ത് വിറ്റഴിക്കുന്ന ആഭ്യന്തര ബോണ്ടുകളിലൂടെ 1,500 കോടി രൂപയും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ഡോളര്‍ ബോണ്ടിലൂടെ 2,000 കോടി രൂപയും സമാഹരിക്കും. സംസ്ഥാനത്തു അടുത്ത സാമ്പത്തിക വര്‍ഷം 12,000 കോടി രൂപയുടെ ചെലവാണ് കിഫ്ബി പ്രതീക്ഷിക്കുന്നത്.

ചെലവഴിക്കേണ്ട ഈ പണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ് അതിനായാണ് പുതിയ ബോണ്ടുകളിറക്കുന്നത്.
ഇതിലൂടെ പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്താല്‍ കഴിയുമെന്നാണ് കിഫ്ബിയുടെ വിലയിരുത്തല്‍. കിഫ്ബിയുടെ തനത് വരുമാനം ഇതുവരെ 7,000 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂലധനവും പെട്രോള്‍ സെസ്സും മോട്ടോര്‍ വാഹന നികുതിയില്‍ നിന്നുളള വിഹിതവും ഉള്‍പ്പടെയുളള വരുമാനമാണിത്.

ഇവയ്ക്ക് പുറമെ പൊതുമേഖല ബാങ്കുകള്‍ പത്ത് വര്‍ഷത്തേക്ക് 3,000 കോടി രൂപ വായ്പയായി നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. കിഫ്ബി തയ്യാറാക്കിയ സാമ്പത്തിക ആസൂത്രണ പ്രകാരം ശരാശരി ഒന്‍പത് ശതമാനം പലിശ നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ലോൺ നൽകുന്ന പല ബാങ്കുകളുടെയും പലിശ പല രീതിയിലുളളതാണ്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2VLOrlT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages