തിരുവനന്തപുരം: പ്രവചനങ്ങളെ പോലും കടത്തിവെട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ യുഡിഎഫ് തരംഗം. എട്ട് ശതമാനം വീതം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർഥികൾ പലരും 10,000 ത്തിന് മുകളിൽ ലീഡ് സ്ഥാപിച്ച് മുന്നേറുകയാണ്. കേരളത്തിൽ യുഡിഎഫ് തരംഗത്തിന് വഴിയൊരുക്കിയ രാഹുലിന് തന്നെയാണ് ഏറ്റവും അധികം ലീഡ്. ഒമ്പത് ശതമാനം വോട്ട് എണ്ണിയപ്പോൾ വയനാട്ടിൽ രാഹുലിന്റെ ലീഡ് 43,352 വോട്ടായി. ലീഡ് നിലയിൽ ബിജെപി പ്രതീക്ഷ വച്ച പത്തനംതിട്ടയിൽ സുരേന്ദ്രൻ ഈ ഘട്ടത്തിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ തിരുവനന്തപുരത്ത് ശശി തരൂരും കുമ്മനം രാജശേഖരനും തമ്മിലാണ് മത്സരം. പ്രളയക്കെടുതി നേരിട്ട പത്തനംതിട്ടയിലും ഇടുക്കിയിലും ചാലക്കുടിയിലും എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടുന്നത്. അതേ സമയം എൽഡിഎഫ് ഏറെ പ്രതീക്ഷ വച്ച പാലക്കാട് ഏവരേയും ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ തുടക്കം മുതൽ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനോടകം തന്നെ 28,000 ത്തിലേറെ വോട്ടിന്റെ ലീഡ് ശ്രീകണ്ഠൻ നേടിക്കഴിഞ്ഞു. ആലപ്പുഴ, വടകര, മാവേലിക്കര മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ ലീഡ് നിലയിൽ വലിയ അന്തരമില്ലാത്തത്. ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ യുഡിഎഫിൽ കേന്ദ്രീകരിച്ചതാണ് യുഡിഎഫിന്റെ വൻ വിജയത്തിന് വഴിയൊരുക്കിയത്
from mathrubhumi.latestnews.rssfeed http://bit.ly/2VXFPsd
via
IFTTT
No comments:
Post a Comment