ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീം കോടതി. ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റുസംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീംകോടതി വിലയിരുത്തി. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഹോളിഫെയ്ത്ത്, ആൽഫ വെഞ്ചേഴ്സ്, ഗോൾഡൻ കായലോരം, ജെയ്ൻ കോറൽകോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. Content Highlights:supreme court again says five flats in kochi maradu should be demolish within one month
from mathrubhumi.latestnews.rssfeed http://bit.ly/2X14Xeq
via
IFTTT
No comments:
Post a Comment