നസീര്‍ വധശ്രമം: നിഷ്പക്ഷ അന്വേഷണം വേണം, പാര്‍ട്ടിക്ക് പങ്കില്ലെന്ന് എം. വി. ജയരാജന്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

നസീര്‍ വധശ്രമം: നിഷ്പക്ഷ അന്വേഷണം വേണം, പാര്‍ട്ടിക്ക് പങ്കില്ലെന്ന് എം. വി. ജയരാജന്‍

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിനെതിരെ നടന്ന വധശ്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി ജയരാജൻ നസീറിനെ സന്ദർശിച്ചത്. നസീറിനെ അക്രമിച്ച സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണം. കുറ്റക്കാർ ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ, എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജൻ എന്നിവരും കഴിഞ്ഞ ദിവസം നസീറിനെ സന്ദർശിച്ചിരുന്നു. നസീർ വധശ്രമവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരേ ആരോപണം ശക്തമാവുന്നുണ്ട്. മൂന്ന് പേരാണ് തന്നെ വെട്ടിയതെന്നാന്ന് നസീർ പോലീസിന് മൊഴി നൽകിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇവരിപ്പോൾ നാട്ടിലില്ല. പ്രൊഫഷണൽ രീതിയിലുള്ളതാണ് കൊലപാതക ശ്രമം. നെഞ്ചിൽ കുത്താനുള്ള ശ്രമം തടഞ്ഞതോടെ വയറിനാണ് കുത്തേറ്റത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് കൈക്കും തലയ്ക്കും പരിക്കേറ്റു. നസീറിനോട് പാർട്ടിക്ക് ഒരു വിരോധവുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നസീറിനെ സന്ദർശിച്ച പി.ജയരാജൻ പറഞത്. സി.പി.എം പ്രവർത്തകർ അക്രമിച്ചുവെന്ന് നസീർ മൊഴി നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. Content Highlights:murder attempt on cot naseer-mv jayarajan-has no role in the party


from mathrubhumi.latestnews.rssfeed http://bit.ly/30xVTzS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages