വൈഎസ്ആര്‍ കോണ്‍ഗ്രസിനെ യുപിഎയിലേക്ക് അടുപ്പിക്കാന്‍ പവാര്‍; ഫോണ്‍ വിളിച്ചിട്ടും പ്രതികരിക്കാതെ ജഗന്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

വൈഎസ്ആര്‍ കോണ്‍ഗ്രസിനെ യുപിഎയിലേക്ക് അടുപ്പിക്കാന്‍ പവാര്‍; ഫോണ്‍ വിളിച്ചിട്ടും പ്രതികരിക്കാതെ ജഗന്‍

ന്യൂഡൽഹി: എക്സിറ്റ് പോളുകൾവൈ.എസ്.ആർ. കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ചതോടെ ജഗൻമോഹൻ റെഡ്ഡിയെ യു.പി.എയിലേക്ക് അടുപ്പിക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ ജഗൻമോഹൻ റെഡ്ഡിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. എക്സിറ്റ് പോളിൽ വൻ വിജയം പ്രവചിച്ചിട്ടും മനസുതുറക്കാതെ ജഗൻമോഹൻ റെഡ്ഡിയും വൈ.എസ്.ആർ. കോൺഗ്രസും സസ്പെൻസ് തുടരുകയാണ്. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ. കോൺഗ്രസ് 20 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ ചന്ദ്രബാബുനായിഡുവിന്റെ ടി.ഡി.പി. അഞ്ച് സീറ്റിലൊതുങ്ങുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. പക്ഷേ, ഇത്രയും വലിയ ആത്മവിശ്വാസം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾപുറത്തുവന്നിട്ടും കേന്ദ്രത്തിൽ തങ്ങൾ ഏത് മുന്നണിക്കൊപ്പം നിൽക്കുമെന്നതിൽ ജഗൻമോഹൻ റെഡ്ഡി ഇതുവരെ മനസുതുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ജഗൻമോഹൻ റെഡ്ഡിയെയു.പി.എ.യിലേക്ക് അടുപ്പിക്കാൻ ശരദ് പവാർ നീക്കങ്ങൾ സജീവമാക്കിയത്. അതേസമയം, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നത് ആരാണോ അവർക്കൊപ്പം മാത്രമേ ജഗൻമോഹൻ അണിനിരക്കൂവെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന. കേന്ദ്രത്തിൽ ആർക്ക് പിന്തുണ നൽകുമെന്നതിൽ ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം തീരുമാനമെടുക്കുമെന്നും അത് സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ചുള്ള തീരുമാനമായിരിക്കുമെന്നും നേതാക്കൾ പറയുന്നു. Content Highlights:ncp chief sharad pawar calls jaganmohan reddy, ysr congress chief skips his call


from mathrubhumi.latestnews.rssfeed http://bit.ly/2Enm1Ux
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages