ബെഗളൂരു: പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് ചേർക്കാൻ കോൺഗ്രസ് ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ജനതാദൾ എസ് വിട്ടുനിൽക്കുന്നു. യോഗത്തിൽ പങ്കെടുക്കാൻ എത്തേണ്ടിയിരുന്നത് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയായിരുന്നു. എന്നാൽ കുമാരസ്വാമി ഡൽഹി യാത്ര വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോർട്ടുകൾ. വോട്ടിങ് മെഷീനുകൾ സംബന്ധിച്ച് പുറത്തുവന്ന പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നത്. എന്നാൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് കുമാരസ്വാമി വിശദീകരണം ഒന്നും നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിനുവേണ്ടി കൂടിയാണ് പ്രതിപക്ഷ കക്ഷികളെ കോൺഗ്രസ് ചർച്ചയ്ക്ക് വിളിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ സർക്കാരിന്റെ ഭരണ തുടർച്ച പ്രവചിച്ചിരുന്നു. അതേസമയം കർണാടകയിലെ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതാകാം യോഗത്തിൽ നിന്ന് വിട്ടുനൽക്കാൻ കുമാരസ്വാമി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായി കുമാരസ്വാമി അധികാരത്തിലെത്തിയിട്ട് ഒരു വർഷം തികഞ്ഞുവെങ്കിലും കോൺഗ്രസ്- ജെഡിഎസ് സഖ്യം സ്വഭാവികത കൈവരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും അത് കൈവരിച്ചില്ലെങ്കിൽ ജെഡിഎസുമായുള്ള സഖ്യം തുടരുന്നതിൽ അർഥമില്ലെന്നും മറ്റുമുള്ള പരാമർശങ്ങൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വന്നിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് അഞ്ചുമുതൽ 11 സീറ്റുകളും ബിജെപിക്ക് 18 മുതൽ 21 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. Content Highlights:Karnataka CM Kumaraswamy cancels New Delhi visit
from mathrubhumi.latestnews.rssfeed http://bit.ly/2YL06yt
via
IFTTT
No comments:
Post a Comment