എക്‌സിറ്റ് പോള്‍ ഫലത്തില്‍ തളരരുത്;വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണം- പ്രിയങ്ക ഗാന്ധി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

എക്‌സിറ്റ് പോള്‍ ഫലത്തില്‍ തളരരുത്;വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണം- പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങളിൽ തളരരുതെന്നും വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്നും പ്രവർത്തകരോട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസ് പ്രവർത്തകർക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം ഓർമിപ്പിച്ചത്. ആത്മവിശ്വാസം തകർക്കാനാണ് ഇത്തരം എക്സിറ്റ് പോളുകൾ ശ്രമിക്കുന്നത്. അതിൽ ഒരു തരത്തിലും നിരാശരാകരുത്. പ്രവർത്തകർ ഇത്തരം പ്രവചനങ്ങളുടെ ഇരകളാകരുത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അവയുടെ നിരീക്ഷണം തുടരണം. ഫലപ്രഖ്യാപന ദിവസവും കൂടുതൽ കരുതൽ വേണം. നിങ്ങളുടെ അധ്വാനത്തിന് ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ഗാന്ധി സന്ദേശത്തിൽ പറഞ്ഞു. എൻഡിഎ വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിൽ തിരിമറി നടക്കുന്നതായി മർസാപുരിലെ കോൺഗ്രസ് സ്ഥാനാർഥി ലളിതേഷ് ത്രിപാഠി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ട്രോങ് റൂമുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിർദേശം. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതൽ വിവിപാറ്റ് രസീത് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോൺഗ്രസ്, എസ്പി, ബിഎസ്പി അടക്കമുള്ള 21 പ്രതിപക്ഷ കക്ഷി നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് കൂടിക്കാഴ്ച. Content Highlights:exit polls, lok sabha election 2019, Priyanka Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2HCdoGs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages