ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് തീർഥാടനം പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി മോദി. പാർട്ടി തനിച്ചല്ല, ജനങ്ങളാണ് ഇത്തവണ പ്രചാരണം നടത്തിയതെന്നും ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് അദ്ദേഹം കേന്ദ്രമന്ത്രിമാർക്ക് നന്ദി പറഞ്ഞുവെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ മാധ്യമങ്ങളെ അറിയിച്ചു. നിരവധി തിരഞ്ഞെടുപ്പുകൾക്ക് താൻ സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്തവണത്തേത് രാഷ്ട്രീയത്തിന് അതീതമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ജനങ്ങളാണ് പോരാട്ടം നടത്തിയത്. പാർട്ടിക്കുവേണ്ടി വിവിധ സ്ഥലങ്ങളിൽ യാത്രചെയ്ത് പ്രചാരണം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ പ്രചാരണം ഒരു തീർഥാടനം പോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ യോഗത്തിനുശേഷം ബിജെപി അധ്യക്ഷൻ അമിത് ഷാ ആതിഥ്യമരുളിയ അത്താഴവിരുന്നും നടന്നു. ബിജെപി നേതാക്കളും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. അഞ്ച് വർഷത്തിനിടെ നിരവധി നേട്ടങ്ങൾ കൈവരിക്കാനായതിന് മോദി സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ഈ ആവേശം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, ജെ.പി നഡ്ഡ, പ്രകാശ് ജാവദേക്കർ, റാം വിലാസ് പാസ്വാൻ തുടങ്ങിയവരെല്ലാം കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ പ്രമുഖർ അത്താഴ വിരുന്നിനെത്തി. Content Highlights:PM Narendra Modi, Pilgrimage
from mathrubhumi.latestnews.rssfeed http://bit.ly/2QfQoRF
via
IFTTT
No comments:
Post a Comment