ന്യൂഡൽഹി: രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വോട്ടിങ് മെഷീനുകൾ അട്ടിമറികൾക്ക് വിധേയമാകുമോ എന്ന പ്രതിപക്ഷ പാർട്ടികളുടെ ആശങ്കയ്ക്ക് ഒരു കുറവുമില്ല. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അതീവ സുരക്ഷയോടെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്റ്റോർ റൂമുകളിൽ 24 മണിക്കൂറും കാവൽ നിൽക്കുകയാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ. പല സ്ഥലങ്ങളിലും സ്ഥാനാർഥികൾ നേരിട്ടും സ്റ്റോർ റൂമുകൾക്ക് കാവൽ നിൽക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപ്പാലിലെ സ്ഥാനാർഥിയുമായ ദിഗ്വിജയ് സിങ് കഴിഞ്ഞ ദിവസം രാത്രി ഭാര്യയോടൊപ്പം നേരിട്ടെത്തി വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച ഭോപ്പാലിലെ സെൻട്രൽ ജയിലിലെ സുരക്ഷ പരിശോധിച്ചിരുന്നു. യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും മീറത്തിലും കോൺഗ്രസ് പ്രവർത്തകർ സ്റ്റോർ റൂമുകൾക്ക് മുന്നിൽ മുഴുവൻ സമയം കാവലേർപ്പെടുത്തിയിരിക്കുകയാണ്. ചണ്ഡീഗഡിൽ തിങ്കളാഴ്ച മുതൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റോർറൂമുകൾക്ക് മുന്നിൽ മുഴുവൻ സമയം കാവൽ നിൽക്കുകയാണ്. പല സ്ഥലങ്ങളിലും സ്റ്റോർ റൂമുകൾക്ക് മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെയും പാർട്ടി പ്രവർത്തകർ സ്റ്റോർറൂമുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ കോൺഗ്രസ് അദ്ധ്യക്ഷനും സ്ഥാനാർഥിയുമായ മിലിന്ദ് ദിയോറ സ്റ്റോർ റൂമുകൾക്ക് മുന്നിലെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിക്കഴിഞ്ഞു. സ്റ്റോർ റൂമുകൾക്ക് മുന്നിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ സ്ഥാനാർഥികൾക്ക് കൂടി നൽകണമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം. കോൺഗ്രസിന്റെ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായ സഞ്ജയ് നിരുപമും മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകൾ സൂക്ഷിച്ച സ്റ്റോർ റൂമുകളിൽ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. വോട്ടെണ്ണുന്നതിന് മുൻപത്തെ രണ്ട് ദിവസത്തെ ദിവസം നിർണായകമാണെന്നും പാർട്ടി പ്രവർത്തകർ ജാഗരൂകരായി ഇരിക്കണമെന്നും സഞ്ജയ് നിരുപം ആഹ്വാനം ചെയ്തു. content highlights:Opposition PartiesNight Vigil Outside EVM Rooms
from mathrubhumi.latestnews.rssfeed http://bit.ly/2WYZW5Y
via
IFTTT
No comments:
Post a Comment