വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം; അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, May 21, 2019

വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം; അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: വോട്ടിങ് മെഷീനിൽ ക്രമക്കേടുകൾ നടന്നതായുള്ള ആരോപണമുന്നയിച്ച് പ്രതിപക്ഷ കക്ഷി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കെ വോട്ടിങ് മെഷീനുകൾ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയതായി റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടിങ്ങിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമെ നിന്ന് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ചതായുള്ള വാർത്തകൾ ബിഹാർ, ഉത്തർപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിപുരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേയ്ക്കെത്തിച്ച വോട്ടിങ് യന്ത്രങ്ങൾ ബിഎസ്പി പ്രവർത്തകർ തടഞ്ഞു. ഒരു വാൻ നിറയെ വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിനരികിലേയ്ക്ക് എത്തിച്ചതായും തങ്ങൾ വാഹനം തടഞ്ഞതായും ബിഎസ്പി സ്ഥാനാർഥി അഫ്സൽ അൻസാരി ആരോപിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിഎസ്പി പ്രവർത്തകർ സ്ട്രോങ് റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. WOAH! WATCH MGB candidate from Gazipur confronting POLICE on EVM safety. He alleges that a truck full of EVMs was spotted. He is now sitting on dharna outside the counting centre. His demand is that instead of CISF, BSF must protect EVMs. Watch this space for more. pic.twitter.com/kpYLbyPc73 — SaahilMurli Menghani (@saahilmenghani) May 20, 2019 ഉത്തർപ്രദേശിലെ ചന്ദൗലി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എത്തിക്കുന്നതിന്റെയും വാഹനത്തിൽനിന്നിറക്കി കെട്ടിടത്തിനുള്ളിൽ സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിന് രണ്ടു ദിവസങ്ങൾക്കു ശേഷം വോട്ടിങ് കേന്ദ്രത്തിൽ മെഷീനുകൾ എത്തിക്കുന്നതിനെ സമാജ് വാദി പാർട്ടി പ്രവർത്തകർ ചോദ്യംചെയ്യുന്നതും വീഡിയോയിൽ കാണാം. Without any comment, an EVM video from Chandauli, UP. pic.twitter.com/Gmwj638mdo — Ravi Nair (@t_d_h_nair) May 20, 2019 ചന്ദൗലിയിലെ ബൂത്തുകളിൽ ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിന് കൂടുതലായി കരുതിയിരുന്ന 35 വോട്ടിങ് മെഷീനുകൾ തിരികെ എത്തിക്കുന്നതാണ് വീഡിയോയിലുള്ളതെന്നും ഗതാഗത തടസ്സം മൂലമാണ് ഇവ കേന്ദ്രത്തിൽ എത്തിക്കാൻ വൈകിയതെന്നുമാണ് വീഡിയോ സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. ഉത്തർപ്രദേശിലെ ദൊമാരിയഗഞ്ചിൽ ഒരു മിനി ലോറി നിറയെ വോട്ടിങ് മെഷീനുകൾ സ്ട്രോങ് റൂമിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം എസ്പി, ബിഎസ്പി പ്രവർത്തകർ തടഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. വോട്ടിങ് മെഷീനിൽ തിരിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും പാർട്ടി പ്രവർത്തകർ ആരോപിച്ചു. ബിഹാറിലും സമാനമായ സംഭവങ്ങൾ നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. സരൺ മണ്ഡലത്തിൽ വോട്ടങ് മെഷീനുകൾ വാഹനത്തിൽ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആർജെഡി പുറത്തുവിട്ടു. മഹാരാജ് ഗഞ്ച് മണ്ഡലത്തിലും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലേയ്ക്ക് വാഹനം നിറയെ വോട്ടിങ് യന്ത്രങ്ങൾ എത്തിച്ചത് ആർജെഡി, കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബിഡിഒയുടെ നേതൃത്വത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ചതെന്ന് പ്രവർത്തകർ ആരോപിച്ചു. മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും സമാനമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. अभी-अभी बिहार के सारण और महाराजगंज लोकसभा क्षेत्र स्ट्रोंग रूम के आस-पास मँडरा रही EVM से भरी एक गाड़ी जो शायद अंदर घुसने के फ़िराक़ में थी उसे राजद-कांग्रेस के कार्यकर्ताओं ने पकड़ा। साथ मे सदर BDO भी थे जिनके पास कोई जबाब नही है। सवाल उठना लाजिमी है? छपरा प्रशासन का कैसा खेल?? pic.twitter.com/K1dZCsZNAG — Rashtriya Janata Dal (@RJDforIndia) May 20, 2019 അതേസമയം, വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ശരിയായ സുരക്ഷയും നടപടിക്രമങ്ങളും പാലിച്ചാണ് വോട്ടിങ് മെഷീനുകൾ കൈകാര്യം ചെയ്യുന്നത്. സ്ഥാനാർഥികൾക്കും പ്രതിനിധികൾക്കും മുന്നിൽവെച്ചാണ് വോട്ടിങ് മെഷീനുകൾ സീൽ ചെയ്യുന്നത്. അത് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. സ്ട്രോങ് റൂമുകളിൽ സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാനുള്ള അനുമതിയുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. EC: In all cases, polled EVMs&VVPATs were sealed properly in front of parties candidates&videographed. CCTV cameras installed. CAPF security there. Candidates are allowed to have watch on strong room at a time&one representatives of each candidates 24×7. Allegations baseless. https://t.co/cNllIGIUXv — ANI UP (@ANINewsUP) May 21, 2019 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും അവയുടെ നിരീക്ഷണം തുടരണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിൽ തിരിമറി നടക്കുന്നതായി മർസാപുരിലെ കോൺഗ്രസ് സ്ഥാനാർഥി ലളിതേഷ് ത്രിപാഠിയും ആരോപിച്ചിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതൽ വിവിപാറ്റ് രസീത് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കൾ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോൺഗ്രസ്, എസ്പി, ബിഎസ്പി അടക്കമുള്ള 21 പ്രതിപക്ഷ കക്ഷി നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് കൂടിക്കാഴ്ച. Content Highlights:Movement of EVMs Reported in Uttar Pradesh, Bihar, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2HFIWLz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages