ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിയ ശേഷമേ വിവിപാറ്റ് എണ്ണൂ. പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിച്ചാൽ അന്തിമഫലം മൂന്നു ദിവസത്തോളം വൈകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. വിവിപാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണുക, ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. വിവി പാറ്റുകൾ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപ്പിഴകളുണ്ടെന്നും, വോട്ടെണ്ണുമ്പോൾ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്നുംചൊവ്വാഴ്ച നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ കൂടുതൽ സുതാര്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കമ്മീഷനെ കണ്ടത്. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ബുധനാഴ്ച രാവിലെ ചേർന്നത്. Content Highlights:Election Commission, opposition demand for VVPAT tallying, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2HQomIm
via
IFTTT
No comments:
Post a Comment