: പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കുന്ന തരത്തിൽ പി.ജെ. ജോസഫ് ഒറ്റയാന്റെ പരിവേഷമണിഞ്ഞതിൽ പ്രകോപിതരായി മാണിവിഭാഗം. സംസ്ഥാനസമിതി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മാണിവിഭാഗം ചെയർമാന്റെ താത്കാലിക ചുമതലയുള്ള ജോസഫിന് അടുത്തദിവസം കത്ത് കൈമാറും. താത്കാലിക ചുമതല നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് ജോസഫിന്റേതെന്നാണ് എതിർപക്ഷത്തിൻറെ ആരോപണം. സംസ്ഥാനസമിതി വിളിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നാൽ നിയമപരമായി നീങ്ങാനാണ് ഇവരുടെ തീരുമാനം. ഇതോടെ നിലപാടിൽ അല്പം മാറ്റംവരുത്താൻ ജോസഫ് തിങ്കളാഴ്ച വൈകീട്ടോടെ തയ്യാറായിട്ടുണ്ട്. എന്നാൽ, ഇതിനെ സംശയത്തോടെയാണ് മറുവിഭാഗം വീക്ഷിക്കുന്നത്. ഇടക്കാലസമിതി വിളിച്ചുചേർക്കേണ്ട സാഹചര്യമില്ലെന്നും ഇതിനായി സമ്മർദം ചെലുത്തുന്നവർ സാഹചര്യങ്ങൾ വ്യക്തമാക്കണമെന്നുമാണ് ജോസഫിന്റെ നിലപാട്. പാർട്ടിച്ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. നിയമസഭാകക്ഷി നേതാവ് മരിച്ചാൽ ഡെപ്യൂട്ടി ലീഡറാണ് നേതൃസ്ഥാനത്തേക്കു വരേണ്ടത്. ഇതനുസരിച്ച് സി.എഫ്. തോമസിനെ നിയമസഭാകക്ഷി നേതാവാക്കുമെന്നും ജോസ് കെ. മാണിക്ക് പാർട്ടി വർക്കിങ് ചെയർമാനാകാമെന്നും പി.ജെ. ജോസഫ് തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജോസഫിന്റെ നിലപാട് വെല്ലുവിളിയായാണ് മാണിവിഭാഗം വിലയിരുത്തുന്നത്. ലയനവേളയിൽ ഉരുത്തിരിഞ്ഞ ഫോർമുല പോലും അവഗണിച്ചാണ് ജോസഫിന് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനംവരെ നൽകാൻ തങ്ങൾ തയ്യാറായതെന്ന് മാണിവിഭാഗം പറയുന്നു. പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ തുടർച്ചയായ പ്രസ്താവനകളിലൂടെ വിഭാഗീയത സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ആശ്വാസ്യമല്ലെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. പ്രതികരിച്ചു. പല സമിതികളും ചേരണം സംസ്ഥാനസമിതി ചേരുന്നതിനുമുന്പ് പല സമിതികളും ചേരണം. സമിതി വിളിക്കണമെന്ന ചിലരുടെ ആവശ്യത്തിൽ തെറ്റൊന്നുമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാകും. -പി.ജെ. ജോസഫ് തീരുമാനം സംസ്ഥാന സമിതിയിൽ ചെയർമാനെ കണ്ടെത്തുന്നതിൽ സമവായമുണ്ടായാലും സംസ്ഥാനസമിതി വിളിക്കണം. വ്യക്തിപരമായ തിരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ചെയർമാനെ തിരഞ്ഞെടുക്കേണ്ടത്. ഭൂരിപക്ഷ വികാരമാണ് അംഗീകരിക്കപ്പെടേണ്ടത്. -ജോസ് കെ. മാണി content highlights:kerala congress conflict
from mathrubhumi.latestnews.rssfeed http://bit.ly/2Htwj7y
via
IFTTT
No comments:
Post a Comment