പത്തനംതിട്ട: കെ-റെയിൽ പദ്ധതിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രിയും കെ-റെയിൽ എം.ഡി.യും ഇരുട്ടിൽതപ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തനംതിട്ടയിൽ യു.ഡി.എഫ്. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. സംസ്ഥാനത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതിയെ യു.ഡി.എഫ്. എതിർക്കും. കേരളത്തിന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞ ആറുമാസങ്ങളായി സർക്കാർ ചെയ്യുന്നത്. മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി നൽകിയതുവഴി സുപ്രീകോടതിയിലെ കേസ് ദുർബലപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി രാത്രിയുടെ മറവിൽ തമിഴ്നാട് വെള്ളംതുറന്നുവിടുകയാണ്. മന്ത്രിമാരാരും ഒന്നും അറിയുന്നില്ല. വനംമന്ത്രിയും ജലവിഭവവകുപ്പ് മന്ത്രിയും ഒന്നും അറിയാതായിട്ട് നാളുകളായി. സുപ്രധാന ഫയലുകളൊന്നും അവർ കാണുന്നില്ല. . കഴിഞ്ഞ ആറുമാസമായി യു.ഡി.എഫ്. ഒരു പാർട്ടിയായിട്ടാണ് മുമ്പോട്ടുപോകുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു. വലിപ്പച്ചെറുപ്പം കൂടാതെ എല്ലാവരോടും ആലോചിച്ചാണ് ഓരോ തീരുമാനങ്ങളുമെടുക്കുന്നത്. എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ അധികാരത്തിലെത്താൻ കഴിയൂ.യു.ഡി.എഫിന് രൂപംനൽകിയത് കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ പറ്റാത്തതുകൊണ്ടാണ്. എല്ലാ പാർട്ടികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച തുടരുകയാണ്. സംസ്ഥാനതലംമുതൽ ജില്ലാ തലംവരെ തീരുമാനങ്ങളുണ്ടാകും. അത് കൃത്യമായി നടപ്പാക്കിയിരിക്കണം. നടപ്പാക്കാത്തവർ പിന്നീട് പാർട്ടിയിലുണ്ടാകില്ല. ഇത് ആൾക്കൂട്ടമല്ല. ഒരു സംവിധാനമാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഇതിൽ ആർക്കും ഒരു അപ്രമാദിത്തവുമില്ല. ആരായാലും അനുസരിച്ചേ പറ്റൂവെന്നും സതീശൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/31DHesb
via IFTTT
Post Top Ad
Responsive Ads Here
Tuesday, December 7, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
റെയിൽ പദ്ധതി: മുഖ്യമന്ത്രി ഇരുട്ടിൽ തപ്പുന്നു-വി.ഡി.സതീശൻ
റെയിൽ പദ്ധതി: മുഖ്യമന്ത്രി ഇരുട്ടിൽ തപ്പുന്നു-വി.ഡി.സതീശൻ
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment