കെ.എസ്.ആർ.ടി.സി. ബസുകളിൽ മാസ്ക്‌ പരിശോധനയ്ക്ക്‌ സ്ക്വാഡ് ഇൻസ്പെക്ടർമാർ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Thursday, December 9, 2021

കെ.എസ്.ആർ.ടി.സി. ബസുകളിൽ മാസ്ക്‌ പരിശോധനയ്ക്ക്‌ സ്ക്വാഡ് ഇൻസ്പെക്ടർമാർ

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസുകളിൽ മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാൻ പരിശോധന നടത്തും. യാത്രക്കാർ മാത്രമല്ല, ബസിലെ ജീവനക്കാരും മുഖാവരണം ധരിക്കാൻ വിമുഖത കാണിക്കുന്നുവെന്നു കണ്ടെത്തിയതോടെയാണിത്. സ്ക്വാഡ് ഇൻസ്പെക്ടർമാരെയാണു പരിശോധനയ്ക്കു നിയോഗിക്കുന്നത്. ഇൻസ്പെക്ടർമാർ ഓരോദിവസവും അവരെ ചുമതലപ്പെടുത്തുന്ന നിശ്ചിതയെണ്ണം ബസുകളിൽ പരിശോധന നടത്തും. ഇതു കർശനമായി നടക്കുന്നുണ്ടെന്ന് വിജിലൻസ് ഓഫീസർ ഉറപ്പാക്കണമെന്നും കെ.എസ്.ആർ.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടർ(ഓപ്പറേഷൻസ്) ഉത്തരവിട്ടു. രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചതും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതും കാരണം ബസ് യാത്രികരിൽ ഒരുവിഭാഗം മുഖാവരണം ഉപയോഗിക്കാൻ കൂട്ടാക്കുന്നില്ലെന്നാണു പരാതി. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതികൾ ലഭിച്ചു. ഒമിക്രോൺപോലുള്ള കോവിഡ് വകഭേദങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു പരിശോധന ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നല്ലൊരുശതമാനം ജീവനക്കാരും യാത്രക്കാരും ശരിയായരീതിയിലല്ല മുഖാവരണം ധരിക്കുന്നത്. ബസിൽ കയറിയാൽ മുഖാവരണം ഊരിമാറ്റുകയോ താടിയിലേക്കു താഴ്ത്തിയിടുകയോ ചെയ്യുന്നവർ ധാരാളമുണ്ട്. ചിലർ മാസ്കെടുത്ത് പോക്കറ്റിൽ വെക്കും. ധരിക്കണമെന്ന് ആവശ്യപ്പെട്ടാൽ വഴക്കാകും. കുറച്ചുദിവസംമുൻപ് യാത്രയ്ക്കിടെ അമ്പലപ്പുഴയിൽവെച്ച് മുഖാവരണം വെക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരൻ മർദിക്കുകയും ചെയ്തു. Content Highlights;KSRTC face mask COVID 19


from mathrubhumi.latestnews.rssfeed https://ift.tt/3pLVFCj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages