വിശ്വം ജയിച്ച് കാള്‍സന്‍; തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യന്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Friday, December 10, 2021

വിശ്വം ജയിച്ച് കാള്‍സന്‍; തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യന്‍

ദുബായ്: രണ്ടാം വയസ്സിൽ സങ്കീർണമായ ജിഗ്സോ പസിലുകൾ സോൾവ് ചെയ്യുകയും നാലാം വയസ്സിൽ 10 വയസ്സിനുമേലുള്ളവർക്കുള്ള ലെഗോ സെറ്റുകൾ ശരിയായി ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു മാഗ്നസ് കാൾസൻ. അഞ്ചാം വയസ്സിൽ എല്ലാ ലോകരാഷ്ട്രങ്ങളുടെയും പേരുകൾ, തലസ്ഥാനങ്ങൾ, കൊടികൾ, ജനസംഖ്യ എന്നിവ ഹൃദിസ്ഥമാക്കി. പിതാവിൽനിന്ന് ചെസ്സിന്റെ കരുനീക്കങ്ങൾ അഞ്ചാം വയസ്സിൽതന്നെ പഠിച്ച മാഗ്നസ് ആദ്യകാലത്ത് കളിയിൽ താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് തന്റെ മൂന്ന് സഹോദരിമാരെ തോൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെസ്സിൽ ശ്രദ്ധ പതിപ്പിച്ചുതുടങ്ങി. മാഗ്നസ് കാൾസൻ - വയസ് 31, രാജ്യം - നോർവെ, ഫിഡേ റേറ്റിങ് - 2856, ലോക റാങ്ക് - 1 മാഗ്നസിന് 10 വയസ്സായതോടെ നോർവേയുടെ ഏറ്റവും മികച്ച ചെസ് താരം ഗ്രാൻഡ് മാസ്റ്റർ സിമൺ അജെസ്റ്റീൻ ആ ബാലന്റെ പരിശീലകനായി മാറി. ഒരു അസാമാന്യപ്രതിഭയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പാണ് പിന്നീട് ചെസ് ലോകം കണ്ടത്. പതിമ്മൂന്നാം വയസ്സിൽ ഇന്റർനാഷണൽ മാസ്റ്ററും പതിനഞ്ചാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററുമായി മാറിയ മാഗ്നസ് പത്തൊമ്പതാം വയസ്സിൽ ലോക ഒന്നാം നമ്പർ കളിക്കാരനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. ലോക നെറുകയിൽ 2011 മുതൽ ഇന്ന് വരെ ലോക ചെസ് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുനിന്ന് കാൾസണെ നിഷ്കാസനം ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ല. ചെസ്സിന്റെ മൂന്ന് വകഭേദങ്ങളിലും - ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് - നിലവിലെ ലോകചാമ്പ്യനും മൂന്ന് റേറ്റിങ് പട്ടികകളിലും ലോക ഒന്നാം നമ്പർ താരവും അദ്ദേഹം തന്നെ. ദുബായിയിലേത് അദ്ദേഹത്തിന്റെ പന്ത്രണ്ടാം ലോകകിരീടമാണ്. ക്ലാസിക്കുകളിൽ അഞ്ചും റാപ്പിഡിൽ മൂന്നും ബ്ലിറ്റ്സിൽ നാലും കിരീടങ്ങൾ. എന്തുകൊണ്ട് അജയ്യൻ? ആക്രമണത്തിലും പ്രതിരോധത്തിലും അടഞ്ഞ പൊസിഷനുകളിലും തുറന്ന പൊസിഷനുകളിലും സങ്കീർണതകളിലും പ്രശാന്തതകളിലും ഒരേ മികവ് പുലർത്തുന്ന സാർവലൗകിക ചെസ് ശൈലിയുടെ ഉടമയാണ് കാൾസൺ. മറ്റ് മുൻനിര താരങ്ങളെപ്പോലെ ഓപ്പണിങ് ഘട്ടത്തിന് കാൾസൺ അമിതപ്രാധാന്യം നൽകുന്നില്ലെങ്കിലും എല്ലാ ഓപ്പണിങ് സമ്പ്രദായങ്ങളിലും വിലയേറിയ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. കാൾസനെതിരേ സൈദ്ധാന്തിക തയ്യാറെടുപ്പ് നടത്തുന്നത് എതിരാളികൾക്ക് ദുഷ്കരമാണ്. ശുദ്ധമായ ചെസ് മിഡിൽ ഗെയിം ആണ് എന്ന് കാൾസൺ വിശ്വസിക്കുന്നു. എല്ലാത്തരം പൊസിഷനുകളെ മനസ്സിലാക്കാനും അവയ്ക്കനുസൃതമായ പദ്ധതികൾ വിഭാവനം ചെയ്യാനും അസാമാന്യപാടവമാണ് കാൾസനുള്ളത് എന്ന് കാസ്പറോവും ആനന്ദും നിരീക്ഷിച്ചിട്ടുണ്ട്. നേരിയ മികവ് കളിയിൽ ലഭിച്ചാൽ പിടിമുറുക്കി അതിനെ ഊട്ടിവളർത്തി ജയത്തിലേക്കെത്തിക്കുന്ന കലയിൽ കാപ്പബ്ലാങ്കയുടെയും കാർപ്പോവിന്റെയും പിൻഗാമിയാണ് അദ്ദേഹം. എട്ടാം ഗെയിമിൽ നെപ്പോ അനുഭവിച്ചതുപോലെ ചില മിഡിൽ ഗെയിമുകളും എൻഡ് ഗെയിമുകളും കാൾസണെതിരെ കളിക്കുക എന്നത് സ്വയംപീഡനത്തിനു സമമാണ്. ബോർഡിൽ അദ്ദേഹം നമ്മളെ മുറുക്കിവരിഞ്ഞു ഞെരിച്ചു കൊല്ലും. അക്ഷോഭ്യൻ വൈകാരികവ്യതിയാനങ്ങൾക്ക് വശംവദനാകാതെ ദൃഢചിത്തതയോടെ എല്ലാ കളികളെയും പൊസിഷനുകളെയും കാൾസൺ കൈകാര്യം ചെയ്യുന്നു. മുഖഭാവങ്ങളിൽനിന്നും ശരീരഭാഷയിൽനിന്നും ശ്വാസോച്ഛ്വാസ വ്യതിയാനങ്ങളിൽ നിന്നും പ്രതിയോഗികളുടെ മനസ്സ് വായിച്ചറിയുന്നതിൽ വിദഗ്ധനായ വിശ്വനാഥൻ ആനന്ദ്, ഇക്കാര്യത്തിൽ കാൾസൺ ഒരു ബാലികേറാമലയാണെന്ന് സമ്മതിക്കുന്നു. ഏറ്റവും മികച്ച കളിക്കാർപോലും ചില സന്ദർഭങ്ങളിൽ മാനസികമായി തളരാറുണ്ട്. നീണ്ട ഗെയിമുകൾ കളിക്കുമ്പോൾ അവരുടെ ഏകാഗ്രതയ്ക്കും കളിയുടെ നിലവാരത്തിനും ഇടയ്ക്കെല്ലാം നൈമിഷികമായ പാളിച്ചകൾ സംഭവിക്കും. ഈ ലോകചാമ്പ്യൻഷിപ്പിൽ രണ്ട് ഗെയിമുകളിൽ നെപ്പോവിന്റെ പരാജയകാരണം ഇത്തരം പാളിച്ചകളാണ്. പക്ഷേ, നീണ്ട ഗെയിമുകളിൽ പോലും തന്റെ ഉയർന്ന ഏകാഗ്രതയും ചിന്താതീഷ്ണതയും ഗെയിമിലുടനീളം നിലനിർത്താൻ കാൾസന് സാധിക്കുന്നു. അജയ്യൻ ദുബായ്: എതിരാളിയ്ക്ക് യാതൊരവസരവും നൽകാതെയാണ് നോർവേയുടെ മാഗ്നസ് കാൾസൻ ലോക ചെസ് കിരീടം നിലനിർത്തിയത്. തുടക്കത്തിൽ അൽപ്പം പിടിച്ചുനിന്ന എതിരാളി യാൻ നെപ്പോമ്ന്യാച്ചിക്ക് അവസാന ഗെയിമുകളിൽ അടിപതറി. ഒടുവിൽ നടന്ന നാല് ഗെയിമുകളിൽ മൂന്നും കാൾസൻ സ്വന്തമാക്കി. കാൾസന്റെ അഞ്ചാം ലോകകിരീടമാണിത്. കഴിഞ്ഞ ഗെയിമുകളിൽ നിന്നും വ്യത്യസ്തമായി റൂയ് ലോപ്പസ് പ്രാരംഭമുറയോട് വിടപറഞ്ഞ് ജ്വോക്കോ പ്യാനിസിമോ എന്ന ഓപ്പണിങ് സമ്പ്രദായം അവലംബിച്ചാണ് നെപ്പോമ്ന്യാച്ചി പതിനൊന്നാം ഗെയിം ആരംഭിച്ചത്. കളി സമനിലയിലേക്ക് നീങ്ങുന്ന അവസരത്തിൽ നെപ്പോവിന്റെ 23-ാം നീക്കം ആത്മഹത്യക്ക് തുല്യമായിരുന്നു. കാൾസണ് അനുകൂലമായി കളി തിരിഞ്ഞു. 49-ാം നീക്കത്തിൽ കാൾസൺ വിജയം കൈവരിച്ചു. Content Highlights: magnus carlsen retains 2021 fide world chess championship title


from mathrubhumi.latestnews.rssfeed https://ift.tt/3IHUi0c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages