അമ്മയാണ് താരം...: ഭർത്താവും കുഞ്ഞും ഗ്യാലറിയിൽ, ട്രാക്കിൽ മെഡൽ കൊയ്ത് ശരണ്യ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Sunday, December 12, 2021

അമ്മയാണ് താരം...: ഭർത്താവും കുഞ്ഞും ഗ്യാലറിയിൽ, ട്രാക്കിൽ മെഡൽ കൊയ്ത് ശരണ്യ

കാസർകോട്: ട്രാക്കിൽ 800 മീറ്റർ മത്സരം നടക്കുമ്പോഴാണ് ശിവാത്മിക ഉറക്കമുണർന്നത്. അച്ഛൻ വി.സുധീഷിന്റെ കൈയിലിരുന്ന് കുഞ്ഞിക്കണ്ണുകൾ അമ്മയെ പരതി. കെ.എഫ്.സി. കാടകത്തിന്റെ എൻ.ശരണ്യ ഫിനിഷിങ് പോയിന്റ് കടന്നപ്പോഴുള്ള കൈയടികളിൽ എന്തോ സംഭവിച്ചതുപോലെ ശിവാത്മികയും ചെറുപുഞ്ചിരി വിടർത്തി. അമ്മയുടെ വിജയം അങ്ങനെയാണ് ശിവാത്മിക ആഘോഷിച്ചത്. കൈക്കുഞ്ഞിനെയുംകൊണ്ട് ഓടാനെത്തിയ ശരണ്യ ആദ്യദിവസം ട്രാക്കിലും ഗാലറിയിലും താരമായി. 23 വയസ്സിന് താഴെയുള്ളവരുടെ 800 മീറ്ററിലും 400 മീറ്ററിലും മത്സരിച്ച് ശരണ്യ ഒന്നാംസ്ഥാനം നേടി. ബേഡഡുക്ക പെർളടുക്കത്തെ എൻ.ശരണ്യ മുന്നാട് പീപ്പിൾസ് കോളേജിലെ ബിരുദപഠനകാലത്ത് സർവകലാശാലാ താരമായിരുന്നു. സ്പോർട്സിനോടുള്ള കമ്പമാണ് കല്യാണശേഷവും അമ്മയായ ശേഷവും മത്സരത്തിനുള്ള പ്രോത്സാഹനമായത്. ഒപ്പം ഭർത്താവിന്റെ പിന്തുണയും -ശരണ്യ പറഞ്ഞു. കേരളോത്സവത്തിൽ ബേഡഡുക്ക പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യനായിട്ടുണ്ട് ശരണ്യ. സംസ്ഥാന ചാമ്പ്യനുമാണ്. നീന്തൽ, സോഫ്റ്റ്ബോൾ മത്സരങ്ങളിലും ശരണ്യ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3GA1B8o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages