മുതിർന്നനേതാക്കളുടെ എതിർപ്പിനിടയിലും കോൺഗ്രസ് പുനഃസംഘടനയിലേക്ക് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, December 7, 2021

മുതിർന്നനേതാക്കളുടെ എതിർപ്പിനിടയിലും കോൺഗ്രസ് പുനഃസംഘടനയിലേക്ക്

തിരുവനന്തപുരം: മുതിർന്നനേതാക്കളുടെ എതിർപ്പ് ശക്തമാകുന്നതിനിടയിലും കോൺഗ്രസ് പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ കെ.പി.സി.സി.യുടെ തീരുമാനം. ഡി.സി.സി. ഭാരവാഹികളെ ജനുവരി ആദ്യം നിശ്ചയിക്കുന്നതിന്റെ ഭാഗമായി ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരോട് ജില്ലാതല ചർച്ച പൂർത്തിയാക്കി പട്ടിക കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ വീതംവെപ്പായി സംഘടനാഭാരവാഹിത്വം മാറരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാവിഭാഗം നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കേണ്ടത്. അതേസമയം, സംഘടനാതിരഞ്ഞെടുപ്പ് തീരുമാനിച്ചതിനാൽ, പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യത്തിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉറച്ചുനിൽക്കുകയാണ്. ചർച്ചകളിൽ എ-ഐ ഗ്രൂപ്പുകൾ സഹകരിക്കുമോയെന്നതിൽ വ്യക്തതയുണ്ടായിട്ടില്ല. കെ.പി.സി.സി. സെക്രട്ടറിമാരെ ഇതുവരെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. മുതിർന്നനേതാക്കളുടെ എതിർപ്പും ഇതുവൈകാൻ കാരണമാണ്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് കോൺഗ്രസിനും പ്രസിഡന്റ് കെ. സുധാകരനും അഭിമാനപ്പോരാട്ടമായതിനാൽ, അദ്ദേഹം കുറച്ചുദിവസമായി കണ്ണൂരിൽത്തന്നെ തങ്ങുകയായിരുന്നു. കെ.പി.സി.സി. സെക്രട്ടറിമാരെ സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകണമെന്ന് മുതിർന്നനേതാക്കളായ ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നെങ്കിലും അതുനൽകിയിട്ടില്ല. സംഘടനാഭാരവാഹിത്വത്തിലേക്ക് വരുന്നവരെ ഗ്രൂപ്പ് അതീതമാക്കി മാറ്റാനുള്ള ശ്രമവും സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തുന്നുണ്ട്. എ ഗ്രൂപ്പിനുപിന്നിൽ ഉറച്ചുനിൽക്കുന്ന ജെബി മേത്തറിനെ മഹിളാ കോൺഗ്രസ് അധ്യക്ഷയാക്കാൻ ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെ ജെബിയുമായി സതീശൻ സംസാരിച്ചു. ഇതിനുശേഷമാണ് സുധാകരനും സതീശനും ജെബിയെ അധ്യക്ഷയാക്കാൻ ശുപാർശചെയ്ത് ഹൈക്കമാൻഡിന് കത്തുനൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/31LB35a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages