തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃത പ്രൊഫസർ തസ്തികയിൽ രണ്ടുപേർക്ക് ശമ്പളവും പെൻഷനും നൽകുന്നതിനെതിരേ സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്ക് പരാതിനൽകി. കലാമണ്ഡലം വി.സി.യായി പ്രവർത്തിക്കുന്ന ടി.കെ. നാരായണനും ഡോ. ബി. കരുണാകരനുമാണ് തസ്തികയിലുള്ളത്.വി.സി.യായ ഡോ. ടി.കെ. നാരായണന്റെ സ്വാർത്ഥ താത്‌പര്യം സംരക്ഷിക്കാനായി 1987-ൽ നടത്തിയ നിയമന കുംഭകോണമാണ് രണ്ടുപേർക്ക് ഒരേ തസ്തികയിൽ ശമ്പളംനൽകുന്ന ഗതികേടിലേക്ക് സർവകലാശാലയെ എത്തിച്ചതെന്ന് റഷീദ് അഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു.റാങ്ക്‌ലിസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഡോ. ബി. കരുണാകരനെ നിയമിക്കാൻ ഗവർണർ ഉത്തരവ് നൽകിയിട്ടും സിൻഡിക്കേറ്റ് ഇത് അവഗണിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. 1997-ൽ വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കുകയും തുടർന്നുനടന്ന അഭിമുഖത്തിൽ ഡോ. ടി.കെ. നാരായണനെ നിയമിക്കാൻ ഇടതുപക്ഷ സിൻഡിക്കേറ്റ് തീരുമാനിക്കുകയുംചെയ്തു.ഇതിനെതിരേ ഡോ. ബി. കരുണാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയും ഗവർണറും ടി.കെ. നാരായണനെ ഒഴിവാക്കി കരുണാകരനെ നിയമിക്കാൻ ആവശ്യപ്പെട്ടെങ്കിലും സിൻഡിക്കേറ്റ് വീണ്ടും വിസമ്മതിച്ചുവെന്നും പരാതിയിൽ പറയുന്നു.നിയമപോരാട്ടങ്ങളെത്തുടർന്ന് 2019-ൽ രണ്ടുപേർക്കും ശമ്പളവും പെൻഷനും നൽകാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ രണ്ടുപേർക്കുമുള്ള ശമ്പളവും പെൻഷനും അധികബാധ്യതയായി സർവകലാശാലയിൽ ഇപ്പോഴും തുടരുകയാണ്.ഇരട്ട നിയമനത്തിലൂടെ പൊതുസമൂഹത്തിന്റെ നികുതിപ്പണം ദുർവിനിയോഗിക്കപ്പെടുന്ന സാഹചര്യവും രാഷ്ട്രീയ ഇടപെടലും ജുഡീഷ്യൻ അന്വേഷണത്തിനു വിധേയമാക്കണമെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3ET2vN1
via IFTTT
Post Top Ad
Responsive Ads Here
Monday, December 13, 2021
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കാലിക്കറ്റിൽ ഒരു തസ്തികയിൽ ഇരട്ട നിയമനം: സിൻഡിക്കേറ്റ് അംഗം ഗവർണർക്ക് പരാതിനൽകി
കാലിക്കറ്റിൽ ഒരു തസ്തികയിൽ ഇരട്ട നിയമനം: സിൻഡിക്കേറ്റ് അംഗം ഗവർണർക്ക് പരാതിനൽകി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About NWG Web Desk
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment