ന്യൂഡൽഹി: ഒരു മരുന്ന് കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആണ് അനൂജ് കുമാർ ശ്രീവാസ്തവ് എന്ന് 27 വയസ്സുകാരൻ. ഡൽഹിയിലെ ലക്ഷ്മി നഗറിൽ താമസക്കാരനായ അനൂജിന്റെ മാസം ഇരുപത്തയ്യായിരം രൂപയാണ്. വാടകവീട്ടിൽ കഴിയുന്ന അനൂജ് അടുത്തിടെയാണ് ഞെട്ടിക്കുന്ന ഒരു സത്യം തിരിച്ചറിഞ്ഞത്. രാജ്യത്തെ വിവിധയിടങ്ങളിലായി തന്റെ പേരിൽ 13 കമ്പനികൾ പ്രവർത്തിക്കുന്നു! പ്രതിമാസം 20 കോടിയോളം രൂപയുടെ ഇടപാടുകൾ നടക്കുന്ന ആ കമ്പനികളിൽ ഒന്ന് അടുത്തിടെ ഹോങ് കോങ് കമ്പനിയുമായിനടത്തിയത് 61 ലക്ഷത്തിന്റെ ഇടപാടാണ്. അടുത്തിടെ ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് അനൂജ് തന്റെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് അദ്ദേഹംഡൽഹി പോലീസിൽപരാതി നൽകി. തന്റെ പാൻ നമ്പർ ഉപയോഗിച്ച്തന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിച്ച് വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നതായും വിദേശത്തടക്കമുള്ള മറ്റു കമ്പനികളുമായി കോടികളുടെ ഇടപാടുകൾ നടക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടർന്ന് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി അനൂജിന് നിയമ പോരാട്ടങ്ങളും വേണ്ടിവന്നു. ജൂലായ് 31ന് ഡൽഹി കോടതി അനൂജിന്റെ കേസ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (ഇ.ഒ.ഡബ്ല്യു) കൈമാറാൻ ഉത്തരവിട്ടു. സെപ്റ്റംബർ ഒന്നിന് മുമ്പായി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015 ഏപ്രിൽ മുതൽ അനൂജിന്റെ പാൻ കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലതവണ ആദായനികുതി വകുപ്പിൽനിന്ന് നോട്ടീസുകൾ കിട്ടിയിരുന്നെങ്കിലും താനത് കാര്യമായെടുത്തിരുന്നില്ലെന്ന് അനൂജ് കുമാർ പറയുന്നു. പിന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വിലാസവും വിശദാംശങ്ങളും ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നതായി മനസ്സിലായതെന്നും അദ്ദേഹം പറയുന്നു. മാക്സ്കാർട്ട് ഇംപെക്സ് എന്ന കമ്പനിയുടെ പേരിൽ 61.37 ലക്ഷത്തിന്റെ ഇടപാട് നടത്തിയതായി വ്യക്തമായി. സോഫ്റ്റ്വെയർ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടിന്റെ ഭാഗമായി പണം കൈമാറിയെന്നാണ് രേഖകൾ. അഞ്ചുലക്ഷം രൂപ പോലും ബാങ്കിൽ നിന്ന് ലോൺ ലഭിക്കാനുള്ള ആസ്തിപോലുമില്ലാത്ത തന്റെ പേരിൽ നടക്കുന്ന അന്താരാഷ്ട്ര പണമിടപാടുകളെക്കുറിച്ച് അറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് അനൂജ് കുമാർ. Content Highlights:Pan number misused, bogus firms, cheating, fake companies
from mathrubhumi.latestnews.rssfeed https://ift.tt/2PGZt59
via
IFTTT
No comments:
Post a Comment