ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി പ്രസിഡന്റുമായ കോൺറാഡ് സാങ്മയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം. സൗത്ത് തുര മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാർലറ്റ് ഡബ്ല്യൂ മൊമിനെ 8400 വോട്ടുകൾക്കാണ്സാങ്മ പരാജയപ്പെടുത്തിയത്. സാങ്മയുടെ വിജയത്തോടെ എൻ.പി.പിക്ക് 20 സീറ്റായി. 60 അംഗങ്ങളുള്ള നിയമസഭയിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനും 20 സീറ്റുകളാണ് ഉള്ളത്. എൻ.പി.പി നേതൃത്വം നൽകുന്ന ആറ് കക്ഷികളുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക്ക് അലയൻസാണ് സംസ്ഥാനത്തെ ഭരണ കക്ഷി. 22200 ൽ 13656 വോട്ടുകൾ നേടിയാണ് സാങ്മയുടെ വിജയം. എൻ.പിപിക്ക് പുറമെ രണ്ട് സീറ്റുകളുള്ള ബി.ജെ.പിയും ഒരു സീറ്റുള്ള എൻ.സി.പിയും പ്രാദേശിക പാർട്ടികളായ യു.ഡി.പിയും(7 സീറ്റ്) എച്ച്.എസ്.പി.ഡി.പി (2 സീറ്റ്)യും രണ്ട് സ്വതന്ത്രരുമാണ് ഭരണ മുന്നണിയിലുള്ളത്. ബി.ജെ.പിയാണ് മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് മുൻകൈ എടുത്തത്. content highlights:Meghalaya Chief Minister Conrad Sangma Wins Bypolls
from mathrubhumi.latestnews.rssfeed https://ift.tt/2NolCU7
via
IFTTT
No comments:
Post a Comment