സിന്ധു നദീജല കരാര്‍: ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ച ബുധനാഴ്ച - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Monday, August 27, 2018

സിന്ധു നദീജല കരാര്‍: ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ച ബുധനാഴ്ച

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറുമായി (Indus Waters Treaty)ബന്ധപ്പെട്ടുള്ള ഇന്ത്യാ-പാക് തുടർ ചർച്ചകൾ ബുധനാഴ്ചനടക്കുമെന്ന് പാകിസ്താൻ. ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായ ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ ചർച്ച എന്ന നിലയിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. പാകിസ്താനിലെ ഇൻഡസ് വാട്ടർ കമ്മീഷണർ സയിദ് മെഹർ അലി ഷായുമായി ചർച്ച നടത്താൻ ഇന്ത്യൻ കമ്മീഷണർ പി.കെ.സക്സേന ലാഹോറിലേക്കെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിൽ കരാർ സംബന്ധിച്ച് ഏറ്റവുമൊടുവിൽ ചർച്ച നടത്തിയത് മാർച്ചിലായിരുന്നു. ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച് കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചാണ് അന്ന് ചർച്ച ചെയ്തത്. സിന്ധുനദീജല കരാറിന്റെ ഭാഗമായി ഇന്ത്യ നിർമ്മിക്കുന്ന രണ്ട് ജലസംഭരണികളെ സംബന്ധിച്ചും ജലവൈദ്യുത പദ്ധതികളെക്കുറിച്ചുമായിരിക്കും ബുധനാഴ്ച്ച ചർച്ച നടക്കുക. ചെനാബ് നദിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പകാൽദൾ, കൽനായി പ്രോജക്ടുകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാനാണ് പാകിസ്താൻ ശ്രമിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഭാവി കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണ് പാക് ഔദ്യോഗിക വൃത്തങ്ങൾ നല്കുന്ന സൂചന. സിന്ധു നദീജല കരാർ 1960സെപ്തംബർ 19ന് കറാച്ചിയിൽ വച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ചതാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാർ ഒപ്പുവച്ചത്. കരാർ ഉടമ്പടി അനുസരിച്ച് ബിയാസ്,രവി, സത്ലജ്, സിന്ദഉ, ഝലം, ചെനാബ് എന്നീ നദികളിലെ ജലം ഇരുരാജ്യങ്ങൾക്കും ഉപയോഗിക്കാം. ഇതിൽ ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കും സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. സിന്ധു നദിയിൽ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യക്ക് ഉപയോഗിക്കാമെന്നാണ് കരാറിലുള്ളത്. content highlights:Indus Waters Treaty, India-Pak talks,India, Pakistan to resume talks on Indus Waters Treaty


from mathrubhumi.latestnews.rssfeed https://ift.tt/2wq26iU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages