ഫോണ്‍വിളി ഉറക്കത്തിന് ശല്യമായി; 16 കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ഫോണ്‍വിളി ഉറക്കത്തിന് ശല്യമായി; 16 കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

മുംബൈ: രാത്രിയിലെ ഫോൺ സംഭാഷണങ്ങൾ ഉറക്കത്തിന് തടസമായ ദേഷ്യത്തിൽ പതിനാറുകാരൻ സഹോദരിയെ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വസായിക്ക് സമീപത്താണ് സംഭവം. മണിക്കൂറുകളോളം നീളുന്ന ഫോൺവിളി കാരണം മിക്ക രാത്രികളിലും ഉറക്കം നഷ്ടപ്പെട്ടതിൽ പ്രകോപിതനായാണ് ഇങ്ങനെ ചെയ്തതെന്ന് സഹോദരൻ മൊഴി നൽകിയതായിപോലീസ് അറിയിച്ചു. പത്തൊമ്പതുകാരിയായ പെൺകുട്ടി ഉച്ചയ്ക്കും രാത്രി ഏറെ വൈകിയും നീണ്ട ഫോൺ സംഭാഷണങ്ങളിൽ മുഴുകിയിരുന്നു. കുട്ടികളുടെ അമ്മ ബോറിവാലിയിലെ വീടുകളിൽ ജോലി ചെയ്തു വരികയാണ്. അച്ഛൻ കഴിഞ്ഞ രണ്ടുമാസമായി സ്വദേശമായ ജൽഗാവിലാണ്. സഹോദരീ സഹോദരന്മാർ തമ്മിൽ നിരന്തരം വഴക്കുണ്ടാവുമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ആൺകുട്ടി മൃതദേഹം മറവു ചെയ്യാൻ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. വീട്ടിൽ നിന്നുള്ള ബഹളം ശ്രദ്ധിച്ച അയൽക്കാരിയാണ് പോലീസിനെ വിവരമറിയിച്ചത്. കുട്ടിയെ പോലീസ് അറസ്റ്റു ചെയ്ത് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ഹോമിലയച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2BWJT2j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages