അസാധുവാക്കിയ 99.3ശതമാനം നോട്ടുകളും തിരിച്ചെത്തി: ആര്‍ബിഐ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

അസാധുവാക്കിയ 99.3ശതമാനം നോട്ടുകളും തിരിച്ചെത്തി: ആര്‍ബിഐ

ന്യൂഡൽഹി: അസാധുവാക്കിയ 500ന്റെയും ആയിരത്തിന്റെയും നോട്ടുകളിൽ 99.3ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. നോട്ട് അസാധുവാക്കിയ നവംബർ എട്ടിനുമുമ്പ് 500ന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി നോട്ടുകൾ തിരിച്ചെത്തി. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആർബിഐ തിരിച്ചെത്തിയ നോട്ടുകൾ എത്രയെന്ന് സ്ഥിരീകരിച്ചത്. ഹൈ സ്പീഡ് കറൻസി വെരിഫിക്കേഷൻ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകൾ എണ്ണിതിട്ടപ്പെടുത്താൻ പ്രയോജനപ്പെടുത്തിയത്. പിൻവലിച്ച അത്രയുംതന്നെ നോട്ടുകൾ വിപണിയിൽ തിരിച്ചെത്തിയതായും റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെതുടർന്ന് 8000 കോടി രൂപയാണ് പുതിയ നോട്ടുകൾ അച്ചടിക്കാൻ സർക്കാർ ചെലവാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2PL4Xf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages