കേരളം കേന്ദ്രത്തോട് നീതി കാട്ടുന്നില്ല- പി.എസ്.ശ്രീധരന്‍ പിള്ള - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

കേരളം കേന്ദ്രത്തോട് നീതി കാട്ടുന്നില്ല- പി.എസ്.ശ്രീധരന്‍ പിള്ള

കാസർകോട്: കേന്ദ്രത്തോട് കേരളം നീതി കാട്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻപിള്ള. 15,000 കോടി രൂപയുടെ ധനസഹായം നല്കിയിട്ടും ഒന്നും ലഭിച്ചില്ലെന്ന് കേരളം ദുഷ്പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി വാജ്പയിയുടെ ചിതാഭസ്മ നിമജ്ജന യാത്രാ ചടങ്ങിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിന് ഒപ്പം നിന്ന കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അഴിച്ചുവിടുന്നത്. 15,000 കോടി രൂപയുടെ ധനസഹായം നൽകിയിട്ടും സോഷ്യൽ മീഡിയയിലടക്കം കേന്ദ്രത്തിനും ബിജെപിക്കുമെതിരേ വ്യാപക പ്രചരണമാണ് നടക്കുന്നത്. പ്രളയ ദുരിതം ആരംഭിച്ച് രണ്ടാം ദിനം തന്നെകേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രിയും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ദുരിതക്കെടുതിയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തി. എന്നാൽ, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോൺഗ്രസ് ദേശീയ നേതാവ് ഇവിടേക്കെത്തിയോ എന്നും ശ്രീധരൻ പിള്ള ചോദിച്ചു. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമില്ലാത്ത എന്ത് തിരക്കാണ് എഐസിസി നേതാക്കൾക്ക് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വിമർശനം. അടിക്കടി വാർത്താ സമ്മേളനം നടത്തൽ മാത്രമാണ് കോൺഗ്രസിന്റെ ദുരിതാശ്വാസ പ്രവർത്തനം. അത് തങ്ങളുടെ രീതിയല്ല. സേവാഭാരതിയും ബിജെപിയും യുവമോർച്ചയും സേവനപ്രവർത്തനങ്ങളിലൂടെ ചരിത്രത്താളുകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും പത്രവാർത്തകളിൽ നിറയുന്നതിലും മഹത്തരമാണ് അതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ അമേരിക്കയിലേതു പോലെയാകരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. content highlights:Kerala does not do justice to the central government says P.S.Sreedharan Pillai, BJP, KeralaFloodAid


from mathrubhumi.latestnews.rssfeed https://ift.tt/2BZbiku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages