തിരുവനന്തപുരം: യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചേക്കും. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ യുഎഇ ഭരണാധികാരികൾ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സന്ദർശനം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഇതര സംഘടനകളുമായി അദ്ദേഹം ചർച്ച നടത്തിയേക്കും. യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ സന്ദർശനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ യുഎഇ 700 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. എന്നാൽ വിദേശ സഹായം വേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2obtihJ
via
IFTTT
No comments:
Post a Comment