കോഴിക്കോട്: കേരളത്തിനുളള 700 കോടിയുടെ ധനസഹായം ഇന്ത്യ നിരസിച്ചുവെന്ന ആരോപണത്തിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. രണ്ടുതരത്തിലുള്ള ഭരണാധികാരികളെക്കുറിച്ചാണ് ട്വീറ്റ്. ജനങ്ങളുടെ നേട്ടത്തിനുവേണ്ടി വഴി തേടുന്നതും ജനജീവിതം ദുസ്സഹമാക്കാൻ ചട്ടങ്ങൾ ചുമക്കുന്നതുമായ രണ്ടുതരം അധികാരികളാണ് ലോകത്തുള്ളതെന്ന് ട്വിറ്ററിലൂടെ അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. എന്റെ ജീവിതപാഠങ്ങൾ എന്ന തലക്കെട്ടിലാണ് യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ് ആരംഭിക്കുന്നത്. അധികാരികൾ രണ്ടുതരത്തിലുണ്ട്. ആദ്യത്തേത് നന്മയിലേക്കു പൂട്ട് തുറക്കുന്നവർ. ജനസേവനത്തിലും ജനജീവിതമൊരുക്കുന്നതിലും ഇവർ ആനന്ദം കണ്ടെത്തുന്നു. നൽകുന്നതിൽ സ്വന്തം മൂല്യംകണ്ടെത്തുന്നു. മറ്റുളളവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ യഥാർഥനേട്ടം കാണുന്നവരും വാതിലുകൾ തുറന്നുകൊടുത്ത് പരിഹാരങ്ങൾ കണ്ടെത്തുന്നവരുമാണ് അവർ. എല്ലായ്പ്പോഴും ജനങ്ങളുടെ നേട്ടത്തിനു വഴി കണ്ടെത്തുന്നവർ. രണ്ടാമത്തെവിഭാഗം നന്മകൾക്ക് ഉടക്കുവെക്കുന്നവരാണ്. എളുപ്പമായതിനെ സങ്കീർണമാക്കുന്നവർ. അധികമുളളതിനെ വെട്ടിക്കുറയ്ക്കുന്നവർ. ആവശ്യങ്ങൾ തേടിയെത്തുന്നവരെ വാതിലുകൾക്കും ഓഫീസുകൾക്കും മുന്നിൽ കാത്തുകെട്ടി നിർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ. ആദ്യതരക്കാർ കൂടുതൽ ഉണ്ടായില്ലെങ്കിൽ ഒരു രാഷ്ട്രത്തിനും ഭരണകൂടത്തിനും വിജയിക്കാനാകില്ലെന്നും യുഎഇ പ്രധാനമന്ത്രി കുറിക്കുന്നു. പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്ന കാര്യത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് പുറത്തുവന്നതോടെ കേരളത്തിന്റെ സാഹചര്യവുമായി ബന്ധപ്പെടുത്തി പലരും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത് പ്രചരിക്കുന്നുമുണ്ട്. Content Highlights:uae pm sheikh mohammed bin rashid al maktoum, tweet, Kerala flood, BJP
from mathrubhumi.latestnews.rssfeed https://ift.tt/2MwMWmN
via
IFTTT
No comments:
Post a Comment