ഡബ്ളിൻ (അയർലന്റ്): ബാലപീഡകരെ സംരക്ഷിക്കുന്നതിന്റെ പേരിൽ താൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട മുൻ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. മുൻ ആർച്ച് ബിഷപ്പും അമേരിക്കയിലെവത്തിക്കാൻ അംബാസിഡറുമായിരുന്നവിഗാനോ ആണ് മാർപാപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വാഷിംഗ്ടൺ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ തിയോഡോർ മക് കാരികിനെതിരെ 2013ൽ ലൈംഗികപീഡന ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരം താൻ മാർപാപ്പയെ അറിയിച്ചെന്നും എന്നാൽ അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചില്ല എന്നുമാണ് കാർലോ മരിയ വിഗാനോ ആരോപിച്ചത്. കർദ്ദിനാളുമാർക്കും ബിഷപ്പുമാർക്കും മാതൃകയാകേണ്ട മാർപാപ്പ ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് അന്ന് കൈക്കൊണ്ടതെന്നും അതിന്റെ പേരിൽ മാർപാപ്പ രാജിവെക്കണമെന്നുമാണ്കാർലോ അഭിപ്രായപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് കാർലോ ഇക്കാര്യം പരസ്യമാക്കിയത്. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് താൻ പ്രതികരിക്കാനില്ലെന്ന് മാർപാപ്പ പറഞ്ഞത്. പ്രസ്താവന ഞാനും വായിച്ചു. എനിക്ക് നിങ്ങളോട് ആത്മാർഥമായി പറയാനുള്ളത് ആ പ്രസ്താവന ശ്രദ്ധാപൂർവ്വം വായിക്കാനാണ്. ആരോപണങ്ങൾക്കുള്ള മറുപടിയും അതിൽത്തന്നെയുണ്ട്. മാർപാപ്പ പറഞ്ഞു. ചിലപ്പോൾ താൻ പ്രതികരിച്ചേക്കും എന്നും അൽപസമയത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ആരോപണവിധേയനായ കർദ്ദിനാൾ മക് കാരിക് കഴിഞ്ഞ മാസമാണ് ഔദ്യോഗികചുമതലകളിൽ നിന്ന് വിരമിച്ചത്. മക് കാരികിനെ പൊതുചുമതലകളിൽ നിന്ന് ഒഴിവാക്കാനുള്ള മാർപാപ്പയുടെ ഉത്തരവിനെത്തുടർന്നായിരുന്നു വിരമിക്കൽ. അമേരിക്കൻ രാഷ്ട്രീയത്തിൽ വ്യക്തമായ സ്വാധീനമുള്ള മക് കാരിക് അൾത്താര ബാലന്മാരിലൊരാളെ ലൈംഗികചൂഷണം ചെയ്തു എന്നതായിരുന്നു ആരോപണം.10 വർഷംമുമ്പാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. content highlights:Pope Francis, Archbishops call for Popeto resign
from mathrubhumi.latestnews.rssfeed https://ift.tt/2PFyKpy
via
IFTTT
No comments:
Post a Comment