മുംബൈ: വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായി ജിയോ. വൊഡേഫോണിനെ മറികടക്കുകമാത്രമല്ല വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയർടെലിന്റെ അടുത്തെത്തുകയും ചെയ്തു ജിയോ. ഗ്രാമീണ മേഖലയിൽ സാന്നിധ്യമുറപ്പിച്ചതാണ് ജിയോയെ വരുമാനത്തിന്റെകാര്യത്തിൽ വൻകുതിപ്പിന് സഹായിച്ചത്. ജൂണിൽ അവസാനിച്ച പാദത്തിൽ ജിയോയുടെ വരുമാന വിപണി വിഹിതം 22.4 ശതമാനമായി. അതേസമയം, വൊഡാഫോണിന്റെ വരുമാന വിഹിതം 19.3ശതമാനത്തിലെത്തുകയും ചെയതു. നേരിയ കുറവുണ്ടായെങ്കിലും 31.7 ശതമാനവുമായി എയർടെൽതന്നെയാണ് മുന്നിൽ. 15.4 ശതമാനമാണ് ഐഡിയയുടെ റവന്യു മാർക്കറ്റ് ഷെയർ. ജൂണിൽ അവസാനിച്ച പാദത്തിൽ 7,200 കോടി രൂപയാണ് ജിയോയുടെ മൊത്തവരുമാനം. എയർടെലിന്റേത് 10,200 കോടിയും വൊഡാഫോണിന്റേത് 6,200 കോടിയുമാണ്. 5,000 കോടി രൂപയാണ് ഐഡിയയുടെ വരുമാനം. വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനമാണ് ജിയോക്കുള്ളത്. ജൂണിൽ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം 21.5 കോടിയാണ് ജിയോയുടെ വരിക്കാരുടെ എണ്ണം.
from mathrubhumi.latestnews.rssfeed https://ift.tt/2wuExW8
via
IFTTT
No comments:
Post a Comment