ന്യൂഡൽഹി: രാജ്യത്ത വിവിധ സംസ്ഥാനങ്ങളിൽ ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുള്ള മാവോവാദികളും കശ്മീരിലെ തീവ്രവാദികളും തമ്മിൽ സഖ്യങ്ങൾ രൂപപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. നിരവധി തീവ്രവാദ സജ്ജീകരണങ്ങൾ ഇവർ നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. മുഖ്യധാരയിൽ പ്രവർത്തിക്കുന്ന നക്സൽ അനുകൂല ഗ്രൂപ്പുകളും നക്സൽ അനുകൂല ബുദ്ധിജീവികളും കാശ്മീർ തീവ്രവാദികളുമായി ബന്ധമുണ്ടാക്കിയെടുക്കാനുള്ള പ്രവർത്തനത്തിലാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കാശ്മീരിൽ നിന്നുള്ള തെളിവുകളും ഭീമാ കൊറേഗാവിൽ അക്രമത്തെ തുടർന്ന് മഹാരാഷ്ട്ര പോലീസ് നടത്തുന്ന അന്വേഷണത്തിൽ പിടിച്ചെടുത്ത കത്തുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് ഇന്റലിജൻസ് ഏജൻസിയെ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ടപോലീസിന് ലഭിച്ച കത്തുകളിൽ നക്സലുകളും കശ്മീർ വിഘടനവാദികളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി കാശ്മീർ താഴ്വരയിലേക്ക് വരുന്ന വിദേശ പണത്തിലാണ്ഇവർ ലക്ഷ്യം വച്ചിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. ഇവരിൽ നിന്ന് നക്സലുകൾക്ക് പണവും സഹായങ്ങളും രാജ്യത്തുടനിളം എത്തുന്നുണ്ടെന്നാണ് ഇന്റലിജൻസ് പറയുന്നത്. ഇതിന്റെ ഭാഗമായി നക്സൽ അനുകൂലികളായ 15 പേർ അടങ്ങുന്ന സംഘം ഈ മെയ്മാസത്തിൽ കശ്മീർ സന്ദർശിച്ചതായാണ് വിവരം. ഇവർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ കോടതിയിൽ നിന്ന് ശേഖരിച്ചിരുന്നു. ഇത്തരം വിവരങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഉപയോഗിച്ച് അന്തർദേശീയ തലത്തിൽ വിഷയം ഉയർത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനെ തുടർന്നാണ് രാജ്യത്ത് പ്രമുഖരായ മാവോയിസ്റ്റ് അനുകൂലികളിൽ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2C60fWO
via
IFTTT
No comments:
Post a Comment