ന്യൂഡൽഹി: ഡാമുകൾ തുറന്നതല്ല കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷൻ ഡയറക്ടർ ശരത് ചന്ദ്ര. പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണം. പ്രളയത്തെക്കുറിച്ച് കേരളത്തിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. ഡാമുകൾ അപ്രതീക്ഷിതമായി തുറന്നതാണ് പ്രളയത്തിന് കാരണമെന്ന വാദത്തെ തള്ളുകയാണ് കേന്ദ്രജലകമ്മീഷൻ. അതിശക്തമായ മഴ തുടർച്ചയായി ലഭിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കേരളത്തിന്റെ ഭൂപ്രകൃതിയും നിർണായകഘടകമായി. ജലനിരപ്പ് ഉയർന്നത് വളരെ വേഗത്തിൽ ആയതിനാൽ ഡാമുകൾ നേരത്തെ തുറന്നുവിട്ടിരുന്നുവെങ്കിൽ പോലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ല. നിയന്ത്രണാതീതമായ ദുരന്തസാഹചര്യമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പ്രളയത്തെക്കുറിച്ചുള്ള അന്തിമപഠനറിപ്പോർട്ട് കമ്മീഷൻ തയ്യാറാക്കി വരികയാണെന്നും ഇതിനായി സംസ്ഥാനത്തോട് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ശരത് ചന്ദ്ര അറിയിച്ചു. content highlights: Central Water Commission, Kerala Floods2018, kerala dams
from mathrubhumi.latestnews.rssfeed https://ift.tt/2LD8NDT
via
IFTTT
No comments:
Post a Comment