റാഫേല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നഴ്‌സറി കുട്ടികളെപ്പോലെ- അരുണ്‍ ജെയ്റ്റ്‌ലി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

റാഫേല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ നഴ്‌സറി കുട്ടികളെപ്പോലെ- അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത് പൂർണമായും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു മാസത്തെ ഇടവേളയ്ക്കു മാത്രം ധനമന്ത്രി സ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സറി കുട്ടികൾ തമ്മിലുള്ള തർക്കം പോലെയാണ് റാഫേൽ കരാറുമായി ബന്ധപ്പെട്ട വിവാദം. ഞാൻ 500 കൊടുത്തു, നീ 1600 കൊടുത്തു എന്ന മട്ടിൽ നിലവാരമില്ലാത്ത ആരോപണങ്ങളാണ് ഉയർത്തുന്നത്. വിഷയത്തെക്കുറിച്ച് രാഹുൽ ഗാന്ധി എത്രമാത്രം അജ്ഞനാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധി ഓരോ തവണയും വ്യത്യസ്തമായ തുകയുടെ അഴിമതിയാണ് ആരോപിക്കുന്നത്. കള്ളത്തരങ്ങൾ പ്രചരിപ്പിച്ച് രണ്ടു സർക്കാരുകൾ തമ്മിൽ നടന്ന ഇടപാടിൽ കരിനിഴൽ വീത്തുകയാണ് കോൺഗ്രസ്. ദേശീയ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുകയാണിവർ ചെയ്യുന്നതെന്നും ജെയ്റ്റ്ലി ആരോപിച്ചു. ഫ്രാൻസുമായുള്ള റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് 2015-16 കാലത്ത് നടന്ന വിലപേശലിൽ രാജ്യത്തിന് ലാഭമാണുണ്ടായത്. രൂപയുടെ മൂല്യത്തിൽ വ്യത്യാസമുണ്ടായിട്ടും വിമാനങ്ങളുടെ അടിസ്ഥാന വിലയിൽ ഒമ്പത് ശതമാനത്തോളം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ഇടപെടലും റഫേൽ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാകുമെന്ന് കോൺഗ്രസ് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. #WATCH FM Arun Jaitley says, "Every fact that they (Congress) have said on pricing is factually false. Mr Rahul Gandhi himself has given 7 different prices in different speeches with regard to the 2007 Rafale offer." #FMtoANI pic.twitter.com/zqEbAc7xOh — ANI (@ANI) August 29, 2018 Content Highlights:Allegations on Rafale Deal, Kindergarten Debate, Arun Jaitley, Rahul gandhi


from mathrubhumi.latestnews.rssfeed https://ift.tt/2MzWT2Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages