ന്യൂഡൽഹി: അധികാരത്തിന്റെ അതിർവരമ്പുകളില്ലാതെ പരമോന്നത നീതിപീഠത്തിന്റെ ‘ബെഞ്ചു’കളിൽ നിന്ന് അവരിറങ്ങിവന്നു. പാട്ടുപാടിയും നൃത്തമാസ്വദിച്ചും കേരളത്തിനുവേണ്ടി സഹായമഭ്യർഥിച്ചു. സുപ്രീംകോടതിയിലെയും ഡൽഹി ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാരും മറ്റു ജഡ്ജിമാരുമാണ് പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി നേരിട്ടിറങ്ങിയത്.സുപ്രീംകോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ നടത്തിയ പരിപാടിയിൽ ജസ്റ്റിസുമാരായ കെ.എം. ജോസഫും കുര്യൻ ജോസഫും പാട്ടുകൾ പാടിയാണ് സദസ്സിനെ കൈയിലെടുത്തത്. ഒന്നര മണിക്കൂർ നീണ്ട പരിപാടിയിലുടനീളം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു.പരിപാടിയിൽ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യം മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സ്മരിച്ചുകൊണ്ട് അമരം സിനിമയിലെ ’വികാര നൗകയുമായ്....’ എന്ന ഗാനമാണ് ജസ്റ്റിസ് കെ.എം. ജോസഫ് മനോഹരമായി പാടിയത്. തുടർന്ന് യേശുദാസിന്റെ ഹിന്ദി ഹിറ്റായ ’മധുബൻ ഖുശ്ബൂ ദേത്താ ഹൈ’ എന്ന ഗാനം കൂടി അദ്ദേഹം ആലപിച്ച് വേദിവിട്ട ജസ്റ്റിസ് ജോസഫിനെ ചീഫ് ജസ്റ്റ്‌സ ദീപക് മിശ്ര തന്നെ നേരിട്ടനുമോദിച്ചു.ബോളിവുഡ് ഗായകൻ മോഹിത് ചൗഹാനോടൊപ്പം ’വീ ഷാൽ ഓവർകം’ എന്ന ഗാനമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ആലപിച്ചത്. മാധ്യമപ്രവർത്തക ഭദ്ര സിൻഹ, ഗൗരിപ്രിയ, കീർത്തനാ ഹരീഷ് എന്നിവരുടെ നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. മഹത്തായ ലക്ഷ്യത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണിതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ വലിയൊരു ലക്ഷ്യത്തിനായി ഒത്തുചേർന്നതിനെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് അനുമോദിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ മദൻ ബി. ലോകൂർ, എ.കെ. സിക്രി, എ.എം. ഖൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് സി. ഹരിശങ്കർ, മുതിർന്ന അഭിഭാഷകരായ വി. ഗിരി, ആർ. ബസന്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2MUuvYQ
via
IFTTT
No comments:
Post a Comment