കുറവിലങ്ങാട്: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപായപ്പെടുത്താൻശ്രമം നടന്നതായി പരാതി. കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. കന്യാസ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുമാറ്റി അവരെ അപായപ്പെടുത്താൻ മഠത്തിലെ ജീവനക്കാരനായഅസം സ്വദേശി പിന്റുവിന് ബിഷപ്പിന്റെ അനുയായിയുടെ ബന്ധു നിർദേശം നല്കിയിരുന്നതായാണ് ആരോപണം. ഫ്രാങ്കോ മുളയ്ക്കലിന്റെ സന്തതസഹചാരിയായ വൈദികൻ ലോറൻസ് ചുട്ടുപ്പറമ്പിലിന്റെ സഹോദരൻ തോമസ് ചുട്ടുപ്പറമ്പിലാണ് നിർദേശം നല്കിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇതു സംബന്ധിച്ച്കന്യാസ്ത്രീ നല്കിയ പരാതിയിന്മേൽ കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പിന്റു ഇക്കാര്യങ്ങൾ കന്യാസ്ത്രീകളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്കിയ ഘട്ടം മുതൽ തോമസ് ചുട്ടുപ്പറമ്പിൽ നിർദേശങ്ങൾ നല്കി തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് പിന്റുവിന്റെ വെളിപ്പെടുത്തൽ. കന്യാസ്ത്രീയുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കണമെന്നും വിവരങ്ങൾ തന്നെ അറിയിക്കണമെന്നും ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2wmdTj6
via
IFTTT
No comments:
Post a Comment