പ്രളയ കാരണം ഡാമല്ല; തെറ്റിദ്ധാരണയ്ക്കിടയാക്കിയ ഭാഗം നാസ വെബ്‌സൈറ്റില്‍നിന്ന് നീക്കി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

പ്രളയ കാരണം ഡാമല്ല; തെറ്റിദ്ധാരണയ്ക്കിടയാക്കിയ ഭാഗം നാസ വെബ്‌സൈറ്റില്‍നിന്ന് നീക്കി

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിനിടയാക്കിയത് ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ട ലേഖനത്തിലെ ഭാഗം നാസയുടെ വെബ്സൈറ്റിൽനിന്ന് നീക്കി. നാസയുടെ കീഴിലുള്ള എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗമാണ് എഡിറ്റ് ചെയ്തത്. കേരളത്തിലെ പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകൾ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസ റിപ്പോർട്ട് ചെയ്തുവെന്നതരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമായത് കനത്ത മൺസൂൺ മഴയാണെന്നാണ് എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റിലെ ലേഖനം പറയുന്നത്.അസാധാരണമായി പെയ്ത മഴയാണ് 1924നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ 20 ദിവസങ്ങളിൽ കേരളത്തിൽ പെയ്തത് 164 ശതമാനം അധിക മഴയാണെന്നും ഉപഗ്രസഹായത്തോടെ ലഭ്യമായ വിവരങ്ങൾ മുൻനിർത്തി ലേഖനം ചൂണ്ടിക്കാട്ടുന്നു. ജൂൺ തുടക്കത്തിൽത്തന്നെ 42 ശതമാനം അധികം മഴ കേരളത്തിൽ ലഭിച്ചിരുന്നു. ഓഗസ്റ്റ് എട്ടു മുതൽ രൂക്ഷമായിത്തീർന്ന മഴ എട്ടു മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അസാധാരണമായി വർധിച്ചു. ഓഗസ്റ്റിലെ ആദ്യത്തെ 20 ദിവസങ്ങളിൽ ഇത് 164 ശതമാനമായി ഉയർന്നതായും ലേഖനത്തിൽ പറയുന്നു. മ്യാൻമർ അടക്കമുള്ള തെക്കുകിഴക്കേ ഏഷ്യയിലെ പല മേഖലകളിലും പൊതുവെ ഇക്കാലയളവിൽ കനത്ത മഴ പെയ്തതായും ലേഖനം പറയുന്നു. ഇന്റഗ്രേറ്റഡ് മൾട്ടി-സാറ്റലൈറ്റ് റിട്രൈവൽസ് (ഐഎംഇആർജി) പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് മഴ സംബന്ധിച്ച വിവരങ്ങൾ. വിവിധ വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെയും കേരള സർക്കാരിന്റേത് അടക്കമുള്ള വെബ്സൈറ്റുകളെയും മുൻനിർത്തിയാണ് ലേഖനം. പ്രളയത്തിനിടയാക്കിയത് അണക്കെട്ടുകൾ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസയുടെ റിപ്പോർട്ട് പുറത്തുവന്നെന്ന തരത്തിലായിരുന്ന നേരത്തെ വാർത്തകൾ പുറത്തുവന്നത്. കേരളത്തിലെ അണക്കെട്ടുകൾ തുറക്കാൻ വൈകിയതാണ് പ്രളയത്തിന് കാരണമെന്ന് നാസയിലെ ഗവേഷകൻ സുജയ് കുമാറിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു എന്നായിരുന്നു വാർത്ത. എന്നാൽ നാസയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ ഇത്തരമൊരു ഭാഗം ഇപ്പോൾ ഇല്ല. മാത്രമല്ല, വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്പഠന റിപ്പോർട്ടുമല്ല. Read:പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ Content Highlights:NASA, monsoon rain, Kerala floods, NASA Earthobservatory


from mathrubhumi.latestnews.rssfeed https://ift.tt/2PdolR6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages