ഇത് നഷ്ടങ്ങളുടെ കാലമാണ്. വീടും തൊടിയും വീട്ടുപകരണങ്ങളും എല്ലാം നഷ്ടപ്പെട്ട നിരവധിപേരാണ് നമുക്കുചുറ്റും. നഷ്ടപ്പെട്ടവയ്ക്കൊപ്പം വീടിന്റെ ആധാരം മുതൽ വിവിധ നിക്ഷേപങ്ങളുടെ പേപ്പറുകളും ഉൾപ്പെടുന്നു. നന്ദിപറയാം, ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയോട്. മറ്റ് സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ബാധിച്ചപ്പോൾ സ്വീകരിച്ച അതേരീതിയിൽതന്നെ എത്രയും വേഗം ക്ലെയിം തീർപ്പാക്കിനൽകാൻ അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. വെള്ളപ്പൊക്കം മൂലംമാത്രമല്ല, മറ്റ് വ്യത്യസ്ത കാരണങ്ങളാലും ലക്ഷക്കണക്കിന് രൂപയാണ് ഇൻഷുറൻസ്, ബാങ്ക്, മ്യൂച്വൽ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ വാങ്ങാൻ ആളില്ലാതെ കിടക്കുന്നത്. ഇവയിൽ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകൾ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയുതുമെല്ലാം ഉൾപ്പെടും. ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ 14,166 കോടിയും ബാങ്കുകളിലെ നിക്ഷേപമായ 11,302 കോടിയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ 1,094 കോടിയും പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകളിൽ 981 കോടി രൂപയും വാങ്ങാനാളില്ലാതെ കിടക്കുകയാണ്. വാങ്ങാൻ ആളില്ലാതെ കിടന്നിരുന്ന കമ്പനി ഡെപ്പോസിറ്റും ഡിവിഡന്റും മറ്റും ചേർത്ത് 2017 ജൂലായിൽ നിക്ഷേപ ബോധവത്കരണ ഫണ്ടിലേയ്ക്കു ചേർത്തതുക വേറെ. 1673 കോടി രൂപയാണ് ഇയിനത്തിൽ മറ്റിയത്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തി തിരിച്ചെടുക്കാത്തതും അവയിലെതന്നെ ഡിവിഡന്റുമുൾപ്പടെ 800 കോടി രൂപ വേറെയും വരും. എന്നിരുന്നാലും പുതു സാങ്കേതികവിദ്യകളുടെ സഹായത്താൽ ലളിതമായ നടപടിക്രമങ്ങളിലൂടെ പണം കൈമാറാൻ ആർബിഐയും ഐആർഡിഎഐയും സെബിയും മുൻകയ്യെടുത്തുവരികയാണ്. തിരിച്ചെടുക്കാത്ത തുക 31,0000 കോടി രൂപ ലൈഫ് ഇൻഷുറൻസ് കമ്പനികൾ(ഡെത്ത് ബെനഫിറ്റുകളും മച്വൂരിറ്റി തുകയും) 15,166 കോടി ബാങ്കുകൾ 11,302കോടി പോസ്റ്റ് ഓഫീസ് 981 കോടി സ്വകാര്യ കമ്പനികൾ 1673 കോടി മ്യൂച്വൽ ഫണ്ട് 800 കോടി ഇപിഎഫ്ഒ 1094 കോടി Source: Parliament replies, RBI, Irdai, public disclosures by companies ഓഹരികളും കമ്പനി നിക്ഷേപങ്ങളും നിലവിൽ ഫിസിക്കൽ രൂപത്തിലുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഡീമാറ്റ് രൂപത്തിലാക്കാൻ ഡിസംബർ അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം അതിന് സാധിച്ചേക്കില്ല. വർഷങ്ങൾക്കുമുമ്പ് വാങ്ങി സൂക്ഷിച്ച ഓഹരികളുടെ സർട്ടിഫിക്കറ്റുകൾ ഇപ്പോഴും എന്തുചെയ്യണമെന്നറിയാതെ അലമാരകളുടെ മൂലയ്ക്ക് കിടക്കുന്നുണ്ടാകും. ഉടനെ അത് പൊടിതട്ടിയെടുക്കുക. ഏതെങ്കിലും ഓഹരി ബ്രോക്കറെ സമീപിച്ച് ഡീമാറ്റ് രൂപത്തിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അച്ഛന്റെയോ അമ്മയുടെയോ പേരിലാണെങ്കിൽ, അവർ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റും സക്ഷൻ സർട്ടിഫിക്കറ്റും ആവശ്യമായിവരും. ലൈഫ് ഇൻഷുറൻസ് ഇതുവരെ ക്ലെയിം ചെയ്യാത്തവ്യക്തികളുടെ വിവരങ്ങൾ ഐആർഡിഎഐ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പോളിസി രേഖ കാണാതാകുകയോ, സർവൈവൽ ബെനഫിറ്റ് വാങ്ങാതിരിക്കുകയോ, വിലാസം മാറുകയോ നോമിനിയ്ക്ക് അറിയാതെ പോകുകകയോ ചെയ്താൽ എത്രയും പെട്ടെന്ന് ഇൻഷുർ ചെയ്ത കമ്പനിയുടെ ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. പോളിസി നമ്പർ അറിയില്ലെങ്കിൽപോലും വിവിധ തരത്തിൽ സെർച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. പോളിസി ഉടമയുടെ പേര്, അല്ലെങ്കിൽ ജനന തിയതി എന്നിവയെല്ലാം സെർച്ചിനായി ഉപയോഗിക്കാം. ഡെത്ത് ബെനഫിറ്റ് ലഭിക്കാൻ മരണ സർട്ടിഫിക്കറ്റ്, അപകടമരണമാണെങ്കിൽ എഫ്ഐആറിന്റെ കോപ്പി, നോമിനിയുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവയാണ് ഹാജരാക്കേണ്ടത്. ഇതുവരെ അവകാശികൾവരാത്ത തുക ലൈഫ് ഇൻഷുറൻസ് എൽഐസി -10,509.02 കോടി ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് -807.4 കോടി റിലയൻസ് നിപ്പോൺ ലൈഫ് -696.12 കോടി എസ്ബിഐ ലൈഫ് ഇൻഷുറൻസ് -678.59 കോടി എച്ച്ഡിഎഫ്സി ലൈഫ് -659.3 കോടി ബജാജ് അലയൻസ് ലൈഫ് -559.21 കോടി ബിർള സൺലൈഫ് ഇൻഷുറൻസ് -257.72 കോടി പിഎൻബി മെറ്റലൈഫ് -203.46 കോടി അവൈവ ലൈഫ് ഇൻഷുറൻസ് -190.65 ടാറ്റ എഐഎ ലൈഫ് -134.05 ഫ്യൂച്വർ ജനറാലി ലൈഫ് -70.5 കോടി ശ്രീരാം ലൈഫ് -61.92 എക്സൈഡ് ലൈഫ് -61.88 മാക്സ് ലൈഫ് ഇൻഷുറൻസ് -38.17 ഏയ്ഗോൺ ലൈഫ് -37.65 കൊട്ടക് മഹീന്ദ്ര ലൈഫ് -30.51 ഇന്ത്യ ഫെസ്റ്റ് ലൈഫ് -26.28 സ്റ്റാർ യൂണിയൻ ഡയ്ചി ലൈഫ് -25.45 കോടി ഡിഎച്ച്എഫ്എൽ പ്രമേരിക്ക ലൈഫ് -16.84 ഐഡിബിഐ ഫെഡറൽ ലൈഫ് -9.85 ഈഡൽവെയ്സ് ടോക്കിയോ ലൈഫ് -1.37 കോടി മൊത്തം-15,166.47 കോടി(2018 മാർച്ച് 31വരെയുള്ള കണക്ക്) ബാങ്ക് അക്കൗണ്ടും നിക്ഷേപവും പലർക്കും ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടാകും. ജോലി മാറുമ്പോഴോ, സ്ഥലം മാറുമ്പോഴോ പുതിയ അക്കൗണ്ടുകൾ തുടങ്ങാറുണ്ട്. അതിൽ പലതും പ്രവർത്തനരഹിതമായ അക്കൗണ്ടുകളുമായിരിക്കാം. അതെല്ലാം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ബാങ്കുകളിലെ തുക പൊതുമേഖല ബാങ്കുകൾ -8,290.78 കോടി സ്വകാര്യ ബാങ്കുകൾ -1,416.38 കോടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -1262.11 കോടി വിദേശ ബാങ്കുകൾ -332.91 കോടി മൊത്തം-11,302.18 കോടി രൂപ പിഎഫ് അക്കൗണ്ട് ഈയിടെയായി ഇപിഎഫ് പദ്ധതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിൽ പ്രധാനമാണ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ. ഒരാളെ തിരിച്ചറിയാനും അക്കൗണ്ടിലെ ബാലൻസ് എത്രയുണ്ടെന്ന് കണ്ടെത്താനും ഇത് സഹായകമാണ്. വരിക്കാരെ സഹായിക്കാനായി ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ട് തിരിച്ചെടുക്കാത്ത മ്യൂച്വൽ ഫണ്ട് തുകകണ്ടെത്താൻ, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ നേതൃത്വത്തിൽ ഫണ്ട് ഹൗസുകൾ പ്രത്യേക സംവിധാനംതന്നെ ഉണ്ടാക്കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതിരിക്കുക, വിലാസം മാറുക തുടങ്ങിയ കാരണങ്ങളാൽ യഥാസമയം ഫണ്ട് വിറ്റ തുകയും ഡിവിഡന്റും ലഭിക്കാതിരിക്കാം. പാൻ, ഫോളിയോ നമ്പർ, ജനനതിയതി, ഇമെയിൽ, ബാങ്ക് അക്കൗണ്ട് വിരങ്ങൾ എന്നിവ പുതുക്കാൻ ഫണ്ട് കമ്പനികൾ അവസരം നൽകുന്നുണ്ട്. ഇതിലൂടെ ഒളിഞ്ഞിരിക്കുന്ന നിക്ഷേപം കണ്ടെത്താൻ കഴിയും. പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾ 2014-15 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 981 കോടി രൂപയാണ് അവകാശികളില്ലാതെയുള്ളത്. കേന്ദ്രമന്ത്രി മനോജ് സിൻഹ പാർലമെന്റിനെ അറിയിച്ചതാണ് ഇത്. പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾ ഇന്ദിര വികാസ് പത്ര -873.64 കോടി 5 വർഷ നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് -59.99 ഫിക്സ്ഡ് ഡെപ്പോസിറ്റ് -24.19 കോടി 15 വർഷ ക്യുമുലേറ്റീവ് ടൈം ഡെപ്പോസിറ്റ് -14.11 നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് -3.55 കോടി മഹിള സമൃദ്ധി യോജന -2.98 കോടി 10വർഷ നാഷണൽ ഡിഫെൻസ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് -0.54 കോടി 10 വർഷ നാഷണൽ പ്ലാൻ സേവിങ്സ് സർട്ടിഫിക്കറ്റ് -0.27 നാഷണൽ ഡിഫെൻസ് സർട്ടിഫിക്കറ്റ് -0.23 കോടി നാഷണൽ ഡിഫെൻസ് ബോണ്ട് -0.11 കോടി മൊത്തം-980.56 കോടി,പിപിഎഫിന്റെ തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പണം തിരികെ ലഭിക്കാൻ കാരണം: ഷെയർ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുക, പേര് തെറ്റായി രേഖപ്പെടുത്തുക 1995 ൽ ഷീല ഐടിസിയുടെ 100 ഷെയറുകൾ വാങ്ങിയെന്നിരിക്കട്ടെ, വിവാഹശേഷം വീടുമാറിയപ്പോൾ സർട്ടിഫിക്കറ്റുകൾ നഷ്ടമായി. അതുമാത്രമല്ല ഷീലയുടെ സർനെയിമിൽ മാറ്റംവരികയും ചെയ്തു. പരിഹാരം: ഐഡന്റിറ്റി തെളിയിക്കുന്നതും വിവാഹിതയായതുമായ സർട്ടിഫിക്കറ്റുകൾ കമ്പനിക്ക് നൽകി അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഓഹരികൾ ലഭിച്ചതിനൊപ്പം അതുവരെ വാങ്ങാതിരുന്ന ലാഭവിഹിതംകൂടി അവർക്ക് ലഭിച്ചു. 95ൽ ചെറിയതുകയാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ കയ്യിൽ ലഭിച്ചതാകട്ടെ വൻതുകയും. കാരണം: നിക്ഷേപത്തെക്കുറിച്ച് നോമിനി അറിയാതിരിക്കുക 90കളിൽ നടത്തിയ ഓഹരി നിക്ഷേപത്തെക്കുറിച്ച് ഹരഹരൻ നോമിനിയായ തന്റെ ഭാര്യയെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ കവിത പഴയ പേപ്പറുകൾ തിരഞ്ഞപ്പോഴാണ് ഇതുസംബന്ധിച്ച ചില കുറിപ്പുകൾ ലഭിച്ചത്. പരിഹാരം: കമ്പനിയുമായി ബന്ധപ്പെട്ട് ഓഹരികളുടെ ഫോളിയോ നമ്പർ കണ്ടെത്തി. മറ്റ് ഓഹരികളുടെ വിവരങ്ങളും ഇതുപോലെ ശേഖരിച്ചു. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും സക്സഷൻ സർട്ടിഫിക്കറ്റും ഹാജരാക്കി പണം നേടി. കാരണം: വിലാസത്തിലെ മാറ്റം ജോലി ചെയ്യുന്നകാലത്താണ് വിനോദ്കുമാർ 20 കമ്പനികളുടെ ഓഹരികൾ വാങ്ങിയത്. പലസമയങ്ങളിലായി വിവിധയിടങ്ങിളിലേയ്ക്ക് സ്ഥലംമാറിയപ്പോഴെല്ലാം വിലാസം പുതുക്കിയിരുന്നില്ല. അതേസമയം, ഷെയർ സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ട്. ബോണസ്, ഡിവിഡന്റ്, സ്പ്ലിറ്റ് സർട്ടിഫിക്കറ്റ് തുടങ്ങിയവയൊന്നും വിലാസം മാറിയതുകൊണ്ട് യഥാസമയം ലഭിച്ചതുമില്ല. പരിഹാരം: എഫ്ഐആർ ഫയൽ ചെയ്യുകയും പത്രത്തിൽ ഒരു പരസ്യം കൊടുക്കുകയും ചെയ്തു. അതിന്റെ രേഖകൾ ഹാജരാക്കി പ്രശ്നം പരിഹരിച്ചു. കാരണം: ഒപ്പ് വ്യത്യാസപ്പെടുക പരിഹാരം: നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിൽ ചെന്ന് ഒപ്പ് വെരിഫൈ ചെയ്ത് രേഖവാങ്ങുക. ഈ പ്രശ്നവും പരിഹരിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2oj3FeP
via
IFTTT
No comments:
Post a Comment