കോഴിക്കോട്: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം റദ്ദാക്കി. മോശം കാലവസ്ഥയെ തുടർന്നാണ് സന്ദർശനം റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ രാഹുൽ ഗാന്ധി വയനാട്ടിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ന് കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ഇടുക്കിയിലേക്ക് പോകും. ഇടുക്കിയിൽ പ്രളയം ഏറെ നാശംവിതച്ച ചെറുതോണി മേഖലയിൽ സന്ദർശനം നടത്തും. ഇന്നലെ കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ചെങ്ങന്നൂരിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. പിന്നീട് പത്തനംതിട്ട ഏഴിക്കാട് കോളനിയിലെ പ്രളയബാധിതരെ സന്ദർശിച്ചു. ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങൾ, ചാലക്കുടി, അങ്കമാലി, അത്താണി, പറവൂർ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു. Content Highlights:rahul gandhi, Flood in wayanad, Kerala flood
from mathrubhumi.latestnews.rssfeed https://ift.tt/2LFCLaw
via
IFTTT
No comments:
Post a Comment