ന്യൂഡൽഹി: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന ശബ്ദ രേഖ വാട്സാപ്പിൽ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകാൻ നിർദ്ദേശിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും സുരക്ഷ നൽകണമെന്നു ആവശ്യപ്പെട്ട് സുരേഷ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കാൻ കൊച്ചട്ടിലിന് കോടതി നിർദേശം നൽകി. കേരളത്തിന് സഹായങ്ങൾ നൽകരുതെന്ന് സുരേഷ് ആഹ്വാനം ചെയ്തതിനെ തുടർന്ന് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഭീഷണികൾ കണക്കിലെടുത്ത് സുരക്ഷ നല്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഇയാൾ ബിജെപി ഐടി സെൽ അംഗമാണെന്നാണ് കാണിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MXyrrD
via
IFTTT
No comments:
Post a Comment