രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; ഉച്ചകഴിഞ്ഞ് ആലപ്പുഴയിലേക്ക് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു; ഉച്ചകഴിഞ്ഞ് ആലപ്പുഴയിലേക്ക്

ചെങ്ങന്നൂർ: കേരളത്തിലെത്തിയ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ചെങ്ങന്നൂരിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. തിരുവനന്തപുരത്തുനിന്ന്ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെത്തിയ രാഹുൽ പിന്നീട് പത്തനംതിട്ട ഏഴിക്കാട് കോളനിയിലെ പ്രളയബാധിതരെ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടി, എംഎം ഹസൻ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ് തുടങ്ങിയ നിരവധി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ക്യാമ്പിലാണ് ആദ്യം രാഹുൽ ഗാന്ധി എത്തിയത്. ക്യാംബിലെ അംഗങ്ങളുമായി രാഹുൽ ഗാന്ധി സംസാരിച്ചു.ഇരുപത് മിനിറ്റോളം അദ്ദേഹം ക്യാമ്പിൽ ചിലവഴിച്ചു. തുടർന്ന് ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിലെ ക്യാമ്പിലേക്ക്പോയി.ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പത്തനംതിട്ടയിലെ ആറന്മുള പഞ്ചായത്തിലെ ഏഴിക്കാട് കോളനിയിലെത്തിയ രാഹുൽ ഗാന്ധി കോളനി നിവാസികളുമായി സംസാരിച്ചു. റോഡ് മാർഗം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലേക്ക് തിരിച്ചെത്തിയ രാഹുൽ ഗാന്ധി ആലപ്പുഴയിലേക്ക് പോകും. ആലപ്പുഴയിൽ പ്രധാനമായും രണ്ടു പരിപാടികളാണുള്ളത്. പ്രളയബാധിത മേഖലയിൽ കോൺഗ്രസ് ചെയ്യാൻ പോകുന്ന സഹായങ്ങളുടെ തുക കൈമാറും. തുടർന്ന് ആലപ്പുഴയിലെ ഒരു ക്യാമ്പും സന്ദർശിക്കും. ആലപ്പുഴയിൽനിന്ന് ഉച്ചഭക്ഷണത്തിനു ശേഷം അദ്ദേഹം കൊച്ചിയിലേക്കു പോകും. ആലുവ, ചാലക്കുടി അടക്കമുള്ള പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും. നാളെ രാവിലെ കൊച്ചിയിൽനിന്ന് വിമാന മാർഗം കോഴിക്കോട്ട് എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ വയനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും. Content Highlights:rahul gandhi, visits flood hit kerala, kerala flood 2018


from mathrubhumi.latestnews.rssfeed https://ift.tt/2LzXdJT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages