കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗരേഖ തയ്യാറാക്കിയതായി പാക് മന്ത്രി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗരേഖ തയ്യാറാക്കിയതായി പാക് മന്ത്രി

ഇസ്ലാമാബാദ്: കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയും മാർഗരേഖയും താൻതയ്യാറാക്കിയതായിപാകിസ്താൻ മന്ത്രി. പാകിസ്താൻ മനുഷ്യാവകാശ മന്ത്രിയായ ഷിറീൻ മസാറിയാണ് ഈ അവകാശവാദം ഉന്നയിച്ചത്. താൻ തയ്യാറാക്കിയ ഈ മാർഗരേഖ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുന്നിൽ വൈകാതെ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാകിസ്താനിലെ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. തർക്കപരിഹാരത്തിന്റെ മാതൃക എന്നാണ് മസാറി ഈ മാർഗരേഖയെ വിശേഷിപ്പിക്കുന്നത്. കുറച്ചുകാലമായി താൻ ഇതിന്റെ പ്രവർത്തനങ്ങളിലായിരുന്നെന്നും അവർ വെളിപ്പെടുത്തി. ഇത് ഉന്നത കേന്ദ്രങ്ങളിൽ സമർപ്പിക്കുമെന്നും അനുമതി കിട്ടിയാൽ മുന്നോട്ട് പോകുമെന്നും മസാറി വ്യക്തമാക്കി. പാകിസ്താനിലെ പ്രതിരോധ സുരക്ഷാ പ്രശ്നങ്ങളിലെ വിദഗ്ദ സമിതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ ജനറലാണ് മസാറി. ഇസ്ലാമാബാദിലെ ക്വായിദ്-ഇ-അസം യൂണിവേഴ്സിറ്റിയിൽ പ്രതിരോധ യുദ്ധതന്ത്ര പഠനവിഭാഗത്തിലെ പ്രൊഫസറായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ മസാറി തയ്യാറാക്കിയ മാർഗരേഖക്ക് വലിയ പ്രാധാന്യമാണ് നിരീക്ഷകർ നൽകുന്നത്. മസാറിയുടെ നിർദേശങ്ങളിൽ സൈനിക ഘടകങ്ങൾ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കാരണം അവർക്ക് അതിന്റെ പ്രാധാന്യം അറിയാമെന്നും സൈനിക വിദഗ്ദനായ ഔറംഗസേബ് ഖാൻ ടൈംസ് ഓഫ് ഇന്ത്യോയോട് പ്രതികരിച്ചു. കാശ്മീർ ഉൾപ്പടെയുള്ള ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. content highlights:Proposal ready to resolve Kashmir issue pakistan minister


from mathrubhumi.latestnews.rssfeed https://ift.tt/2BSVdMU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages