മുക്കാൽ മണിക്കൂറിൽ ഒരു വീട്‌ ക്ളീൻ; ഒത്തുപിടിച്ച് കുട്ടനാട്‌ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

മുക്കാൽ മണിക്കൂറിൽ ഒരു വീട്‌ ക്ളീൻ; ഒത്തുപിടിച്ച് കുട്ടനാട്‌

ആലപ്പുഴ: ചൊവ്വാഴ്ച രാവിലെ കിട്ടിയബോട്ടിൽ കയറി നെടുമുടി പാലത്തിന് സമീപമുള്ള വീട്ടിലെത്തിയതായിരുന്നു കണിയാംപറമ്പിൽ മധു. പ്രളയത്തിന്റെ ഓർമകളുടെ ചെളിരേഖ ചുമരിൽ ബാക്കിയാക്കി വെള്ളമിറങ്ങിയിരിക്കുന്നു. ഇനിയുള്ളത് വീട്ടിലും വീട്ടുപകരണങ്ങളിലുമുള്ള ചെളിമാത്രം. ഇത് നീക്കംചെയ്യാനുള്ള ശ്രമത്തിലായിരുന്നു മധുവും സമീപവാസികളും. അല്പംകഴിഞ്ഞപ്പോൾ ആളെണ്ണം 30 ആയി. എല്ലാവരും ഒത്തൊരുമിച്ചപ്പോൾ മുക്കാൽമണിക്കൂറിനകം വീട് ക്ലീൻ. പുതുജീവിതത്തിലേക്ക് കുട്ടനാട് വീണ്ടും പിച്ചവയ്ക്കുകയാണ്. കുട്ടനാടിനെ ശുചിയാക്കി പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുക്കാൽലക്ഷത്തോളം പേരാണ് എത്തിയത്. എല്ലാ വിഭാഗത്തിൽപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു. നാടൊന്നാകെ കൈകോർത്തപ്പോൾ ഒരുമാസത്തിലേറെയായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കുട്ടനാടിന് പുതുജീവൻ വന്നുതുടങ്ങി. എല്ലാ വീടുകളും മൂന്നുദിവസത്തിനകം വൃത്തിയാക്കുകയാണ് ലക്ഷ്യം. കൈനകരി ഒഴികെയുള്ള കുട്ടനാട്ടിലെ 15 പഞ്ചായത്തുകളിലായി ആദ്യദിനം 20,000-ത്തോളം വീടുകൾ വൃത്തിയാക്കി. മന്ത്രിമാരായ ജി. സുധാകരൻ, തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർക്കൊപ്പം എം.എൽ.എ.മാരും ജനപ്രതിനിധികളും ശുചീകരണത്തിനിറങ്ങി. സുരക്ഷ ഉറപ്പാക്കി ശുചീകരണം വീടുകളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയാണ് ഓരോരുത്തരും ശുചീകരണത്തിനെത്തിയത്. വീടിനുള്ളിൽ ഇഴജന്തുക്കളോ കെട്ടിടത്തിന് ബലക്ഷയമോ ഇല്ലെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേകസംഘം തന്നെയുണ്ടായിരുന്നു. വീട്ടിലെ ചെളി നീക്കംചെയ്തശേഷം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തയ്യാറാക്കിയ ലായനി പ്രയോഗിച്ച് അണുവിമുക്തമാക്കും. പിന്നീട് ശുദ്ധജലമുപയോഗിച്ച് കഴുകി വീട് വൃത്തിയാക്കും. വീട്ടിലെ അംഗങ്ങൾക്ക് പ്രതിരോധമരുന്നും നൽകിയാണ് മടക്കം. വീട്ടുടമസ്ഥന് വിഷാദം അകറ്റാൻ ബോധവത്കരണവും നൽകുന്നുണ്ട്. ഒാരോ സംഘത്തിലും വിവിധ തൊഴിലിൽ വൈദഗ്ധ്യമുള്ള ഇലക്ട്രീഷ്യൻ, ആശാരിമാർ തുടങ്ങിയവരുണ്ട്. വെള്ളക്കെട്ടിലായ കൈനകരി ഒഴികെയുള്ള പ്രദേശങ്ങളിൽ 30-ന് ഗൃഹപ്രവേശമെന്ന ലക്ഷ്യത്തിൽ ഊർജിത ശുചീകരണമാണ് നടക്കുന്നത്. കാലവർഷത്തിൽ പതിവായുള്ള വെള്ളപ്പൊക്കംപോലെത്തന്നെ ഇതും അതിജീവിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കുട്ടനാട്ടുകാർ. പലരും ക്യാമ്പുകളിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയപാടെ വീടുകളിലെ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കുന്നുണ്ടായിരുന്നു. ചിലർ മട്ടുപ്പാവിലും പാലങ്ങളിലും കെട്ടിയിരുന്ന പശുക്കൾ ഉൾപ്പെടെയുള്ളവയെ വീട്ടിലേക്ക് മാറ്റി. പ്രളയദുരിതത്തെ വിസ്മരിച്ച് പുതുജീവിതത്തിന്റെ പ്രതീക്ഷകളാണ് മഹാശുചീകരണത്തോടെ കുട്ടനാട്ടിലെ ജനങ്ങളിൽ തെളിയുന്നത്. ജനപിന്തുണ എറ്റവും വലിയ ശക്തി കുട്ടനാട് മഹാശുചീകരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്രയും പേരുടെ പിന്തുണ. ഇത് കൊണ്ടുതന്നെ ഉദ്ദേശിച്ച ദിവസത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാനാവും. സ്വാമിനാഥൻ കമ്മീഷന്റെ പോരായ്മകൾ പരിഹരിച്ച് നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ഇതിനായി കമ്മീഷന്റെ ശുപാർശകളിൽ നടപ്പാക്കാത്തത് എന്തെല്ലാമെന്ന് കണ്ടെത്തും.മന്ത്രി ജി.സുധാകരൻ മന്ത്രിമാർ നയിച്ചു, ആവേശത്തോടെ ജനങ്ങളും ആലപ്പുഴ: മഹാശുചീകരണത്തിൽ കൈകോർത്ത് ജനപ്രതിനിധികളും. പതിവ് വേഷഭാവങ്ങളെല്ലാം തന്നെ ഉപേക്ഷിച്ച് ജനക്കൂട്ടത്തിൽ ഒരാളായി ഇറങ്ങിയ മന്ത്രിമാരെയോ ജനനേതാക്കളെയോ പെട്ടെന്നാർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ കൈനകരിയിൽ കൈതവനത്തറ ജയപ്രകാശിന്റെ വെള്ളം കയറിയ വീട്ടിൽ മന്ത്രി ജി. സുധാകരൻ ശുചീകരണത്തിൽ പങ്കുചേർന്നു. പതിവ് വെള്ളഷർട്ടിനും മുണ്ടിനും പകരം കറുപ്പ് ഷർട്ടും ഇളം നിറത്തിലുള്ള കൈലിയുമായിരുന്നു വേഷം. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജനും വീട്ടുകാരിയായ സരളയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് സമീപത്തുള്ള കടയും മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പുളിങ്കുന്ന് ആശുപത്രിയിലായിരുന്നു ശുചീകരണം. കറുത്ത ജുബ്ബയും വെള്ള പാന്റുമായിരുന്നു മന്ത്രിയുടെ വേഷം. മന്ത്രി പി. തിലോത്തമൻ നീല ടീഷർട്ടും കൈലിയുമുടുത്താണ് മുട്ടാർ പഞ്ചായത്ത് ഓഫീസ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനെത്തിയത്. എ.എം. ആരിഫ് എം. എൽ.എ. കൊട്ടാരം ഭഗവതി ക്ഷേത്രപരിസരവും യു. പ്രതിഭ എം.എൽ.എ. തകഴിയിലും പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2ofzLIy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages