ചെങ്ങന്നൂർ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ചെങ്ങന്നൂരിലെത്തി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ക്യാമ്പങ്ങളുമായിരാഹുൽ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൻമാരും അദ്ദേഹത്തോടൊപ്പമുണ്ട്. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രവർത്തകരും നേതാക്കൻമാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിൽ അദ്ദേഹം ചെങ്ങന്നൂരിലെത്തി. തുടർന്ന് പത്തനംതിട്ടയിലേക്കാണ് രാഹുൽ പോവുക. പത്തനംതിട്ടക്ക് പുറമെ എറണാകുളം,ആലപ്പുഴ,തൃശ്ശൂർജില്ലകളിലുംഅദ്ദേഹം സന്ദർശനം നടത്തും. നാളെ വയനാട്ടിലെ കോട്ടത്തറയിലാണ് രാഹുൽ സന്ദർശനം നടത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/2Nq5wtn
via
IFTTT
No comments:
Post a Comment