സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാ എംപിസുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ ട്വീറ്റിനെ തുടർന്ന് മാലി ദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു. മാലി ദ്വീപിലെ തിരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായാൽ ഇന്ത്യ മാലിദ്വീപിൽ സൈനിക ഇടപെടൽ നടത്തണമെന്നസുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിനെ തുടർന്നാണ് മാലി ദ്വീപിന്റെ പ്രതികരണമുണ്ടായത്. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് മാലി അതൃപ്തിയറിയിച്ചത്.ഇന്ത്യൻ ഹൈക്കമ്മീഷണർ അഖിലേഷ് മിശ്രയോട്മാലിദ്വീപ് വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീർ ആണ് അതൃപ്തിയറിയിച്ചത്. എംപിയുടെ പ്രസ്താവനയിൽഞെട്ടൽ രേഖപ്പെടുത്തുന്നതായുംമാലി ദ്വീപ്അറിയിച്ചു. മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രാലയത്തിലാണ് ഇരു രാജ്യത്തിന്റെ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടന്നത്. മാലിദ്വീപിൽ സെപ്റ്റംബർ 23ന് നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളോട് വിശദീകരിച്ചതിനു ശേഷമായിരുന്നു കൂടിക്കാഴ്ച. മാലിദ്വീപ് തിരഞ്ഞെടുപ്പിൽ അട്ടിമറികൾ നടക്കുകയാണെങ്കിൽ ഇന്ത്യ സൈനിക ഇടപെടൽ നടത്തണംഎന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. സുബ്രഹ്മണ്യൻ സ്വാമിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദും തമ്മിൽ മുൻപ് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാർത്തയുടെ ലിങ്കും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു. https://ift.tt/2LlC4D3 India should invade Maldives if rigging of election takes place — Subramanian Swamy (@Swamy39) August 24, 2018 സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സർക്കാരിന്റെ നിലപാടിനെ അത് പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. അഹമ്മദ് സരീറുമായുള്ള കൂടിക്കാഴ്ചയിൽ അഖിലേഷ് മിശ്രയും ഇതേ നിലപാടാണ് അറിയിച്ചതെന്നാണ് റിപ്പോർട്ട്. മുൻപും മാലിദ്വീപിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്രകടനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വലിയ തോതിൽ അട്ടിമറി നടന്നേക്കുമെന്നും അയൽ രാജ്യം എന്ന നിലയിൽ ഇന്ത്യ അതിന് അനുവദിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീം കയ്യേറ്റക്കാരനാണെന്നും ഇന്ത്യക്കാരെ അപമാനിക്കുന്നവനാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. മാലി ദ്വീപിൽ ജനാധിപത്യ രീതിയിലും സുതാര്യമായും തിരഞ്ഞെടുപ്പ് നടക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടപടികൾക്കു മുൻപായി രാജ്യത്ത് ക്രമസമാധാന നില സ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയുടെ വിലക്ക് വകവയ്ക്കാതെ പ്രസിഡന്റ് യമീം മാലിദ്വീപിൽ 45 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. Content Highlights:Maldives, India, tweet, Subramanian Swamy


from mathrubhumi.latestnews.rssfeed https://ift.tt/2Nqhi6Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages