അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് പത്താം ദിനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ അമ്പെയ്ത്തിൽ നിന്ന്. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തിൽ മുസ്കാൻ കിറാർ, മധുമിത കുമാരി, സുരേഖ ജ്യോതി വെന്നാം എന്നിവരടങ്ങിയ ഇന്ത്യൻ വനിതകൾ വെള്ളി നേടി. ഫൈനലിൽ ദക്ഷിണ കൊറിയയോട് 231-228ന് ഇന്ത്യ തോൽക്കുകയായിരുന്നു. ആദ്യ എൻഡിൽ 59-57ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാൽ രണ്ടാം എൻഡിൽ കൊറിയ ഒപ്പമെത്തി. (115-115). മൂന്നാം എൻഡിലും (173-173) കൊറിയയും ഇന്ത്യയും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാന എൻഡിൽ കൊറിയ മൂന്ന് പത്ത് പോയിന്റ് നേടിയപ്പോൾ ഇന്ത്യ ഒരെണ്ണമാണ് പത്തിലെത്തിച്ചത്. ഇതോടെ 231-228ന് കൊറിയ സ്വർണം നേടുകയായിരുന്നു. ഇനി ഇതേ ഇനത്തിൽ ഇന്ത്യൻ പുരുഷൻമാർ സ്വർണത്തിനായി ദക്ഷിണ കൊറിയയോട് മത്സരിക്കും. She be my favourite, consistent 10 in all three rounds! Go girls! #AsianGames2018 #Archery pic.twitter.com/MHz83PkWWL — Priya Kathiravan (@PriyaKathir7) August 28, 2018 Content Highlights: Asian Games Archery Indian women win silver


from mathrubhumi.latestnews.rssfeed https://ift.tt/2PGASNI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages