ജക്കാർത്ത: ഫൈനലിൽ തോറ്റെങ്കിലും പി.വി സിന്ധുവിനും ഇന്ത്യൻ ബാഡ്മിന്റണും ഇത് ചരിത്ര നിമിഷം. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ വെള്ളി നേടുന്നആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് ഇനി സിന്ധുവിന് സ്വന്തം. വനിതാ സിംഗിൾസ് ഫൈനലിൽലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ്പെയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. തുടക്കം മുതൽ നേടിയ ആധിപത്യം തായ് സൂ യിങ് അവസാനം വരെ നിലനിർത്തുകയായിരുന്നു. ആദ്യ ഗെയിം 21-13ന് വിജയിച്ച തായ് രണ്ടാം ഗെയിം 21-16ന് വിജയിച്ച് മത്സരവും സ്വർണവും സ്വന്തമാക്കി. മത്സരം ആകെ 34 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. നേരത്തെ ഇതേ ഇനത്തിൽ ഇന്ത്യയുടെ സൈന നേവാൾ വെങ്കലം നേടിയിരുന്നു. സെമിയിൽ സൈന തോറ്റതും തായ് സൂ യിങ്ങിനോടാണ്. സിംഗിൾസ് വിഭാഗത്തിൽ ആകെ മൂന്നു മെഡലുകൾ മാത്രമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ നേടിയിട്ടുള്ളത്. 1982-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി സയ്യിദ് മോദി ഇന്ത്യക്ക് ആദ്യ സിംഗിൾസ് മെഡൽ സമ്മാനിച്ചു. പിന്നീട് ഒരു മെഡലിനായി ഇന്ത്യക്ക് 2018 വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഏഷ്യൻ ഗെയിംസിൽ സിന്ധുവും സൈനയും മെഡൽ നേടി എന്നത് ഇരട്ടിമധുരം നൽകുന്നു. Saina Nehwal .. PV Sindhu .. 18-11 pic.twitter.com/J4KF9zv1uV — Sunil hatwal (@sun_hwr) August 28, 2018 Content Highlights: PV Sindhu Wins Silver Medal In Asian Games 2018
from mathrubhumi.latestnews.rssfeed https://ift.tt/2wlYnnh
via
IFTTT
No comments:
Post a Comment