മനുഷ്യന്റെ ക്രൂരതമാത്രം ബാക്കിയായി; ഒടുവില്‍ ആ മിണ്ടാപ്രാണി മരണത്തിന് കീഴടങ്ങി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മനുഷ്യന്റെ ക്രൂരതമാത്രം ബാക്കിയായി; ഒടുവില്‍ ആ മിണ്ടാപ്രാണി മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ആരും ചോദ്യങ്ങൾ ഉന്നയിക്കാനുണ്ടായിരുന്നില്ല, പ്രതിഷേധത്തിന് അണി നിരന്നുമില്ല. കാരണം നഷ്ടപ്പെട്ടത് ഒരു ഡാൽമേഷ്യൻനായയുടെ ജീവനായിരുന്നു. ബാക്കിയായത് മനുഷ്യന്റെ ക്രൂരതയും ഉടമയായ ചെങ്ങോട്ട് കാവിലെ പ്രദീപന്റെകണ്ണീരും മാത്രമായി. മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി നൽകിയത് മൂലം നാൽപത് ദിവസമായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രദീപന്റെ ഡാൽമേഷ്യൻ പട്ടി ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.ചെവിക്ക്ചെറിയ അസുഖമുണ്ടായപ്പോൾ നാട്ടിലെ ഡോക്ടറുടെ അടുത്ത് ചികിത്സതേടിയതായിരുന്നു. അവിടെ നിന്നും മരുന്ന് കുറിച്ചെങ്കിലും മെഡിക്കൽ ഷോപ്പിൽ നിന്നും പട്ടിക്ക് നൽകിയത് പോത്തിനും കാളയ്ക്കുമെല്ലാം കൊടുക്കുന്ന മരുന്ന്. അതും ഉയർന്ന അളവിൽ. ഇതോടെ പട്ടിയുടെ വൃക്കയും മറ്റ് ആന്തരീകാവയവങ്ങളും പൂർണമായുംതകരാറിലായി. ഡാൽമേഷ്യൻ ചികിത്സയിലായിരിക്കേ എടുത്ത വീഡിയോ മെലോനക്സ് എന്ന ഗുളികയ്ക്ക് പകരം മെലോനക്സ് ബോൾ എന്ന ഗുളിക കൊടുത്തതാണ് അപകടത്തിന് കാരണമായത്. മറ്റൊരു പട്ടിയുടെ രക്തം കയറ്റിയും, ഡൽഹിയിൽ നിന്നും 25,000 രൂപയ്ക്ക് മറ്റൊരു മരുന്ന് വരുത്തിയുമെല്ലാം ജീവൻനിലനിർത്താൻ ശ്രമിച്ചെങ്കിലും ചൊവ്വാഴ്ച രാവിലയോടെനായ മരണത്തിന് കീഴടങ്ങി. വെറും 2.5 മില്ലിഗ്രാം മാത്രമേ യഥാർഥ മരുന്നുപോലും പട്ടിക്ക് കൊടുക്കാൻ പാടുള്ളൂ. പക്ഷെ മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ തെറ്റായ നിർദേശ പ്രകാരം പട്ടിക്ക് കൊടുത്തത് 102 മില്ലിഗ്രാം ശക്തിയുള്ള മരുന്നാണ്. അതും മൂന്ന് തവണയായി. അതാണ് വൃക്കയാണ് തകർത്തുകളഞ്ഞതെന്ന് പ്രദീപൻ പറയുന്നു. പട്ടിക്ക് മരുന്ന് മാറി നൽകിയത് സംബന്ധിച്ച് മാതൃഭൂമി ഡോട്കോം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ മനേകാഗാന്ധിയുമായി ബന്ധപ്പെട്ടവർ വരെ വിഷയത്തിൽ ഇടപെട്ടിരുന്നു. നാളെ മറ്റൊരു ഇഞ്ചക്ഷൻ കൊടുക്കാനിരിക്കെയാണ് ചൊവ്വാഴ്ച പുലർച്ചെ ഡാൽമേഷ്യൻ മരണത്തിന് കീഴടങ്ങിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2NqnNqn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages