ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നവ ഇന്ത്യയിൽ സർക്കാരിന്റെതല്ലാത്ത ഒരേയൊരു സംഘടനയ്ക്കേ നിലനിൽപ്പുള്ളു എന്നും അത് ആർഎസ്എസ് ആണെന്നുമാണ് രാഹുൽ പരിഹസിച്ചത്. ഒരേയൊരു എൻജിഒയ്ക്കേ ഇന്ത്യയിൽ സ്ഥാനമുള്ളു,അത് ആർഎസ്എസ് ആണ്. മറ്റ് എല്ലാ എൻജിഒകളും അടച്ചുപൂട്ടിക്കോളൂ. എല്ലാ ആക്ടിവിസ്റ്റുകളെയും പിടിച്ച് ജയിലിലടയ്ക്കൂ. പരാതിപ്പെടുന്നുവരെ വെടിവച്ചേക്കൂ. രാഹുൽ ട്വീറ്റ് ചെയ്തു. ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത ആറു നഗരങ്ങളിലാണ് പ്രമുഖ മനുഷ്യാവകാശപ്രവർത്തകരുടെ വീടുകളിൽ പുണെ പോലീസ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. തെലുഗു കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവർത്തകരായ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്. മാവോവാദിബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരുൾപ്പെടെ ഒൻപത് മനുഷ്യാവകാശപ്രവർത്തകരുെട വീടുകളിലാണ് തിരച്ചിൽ നടന്നത്. മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാജ്യമെമ്പാടും നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പോലീസ് നടപടി ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും നേരേയുള്ള ആക്രമണമാണെന്ന് സിപിഎം പ്രതികരിച്ചു. പുണെയിലെ ഭീമ കൊരെഗാവിൽ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതർ നേടിയ വിജയത്തിന്റെ 200-ാം വാർഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടർന്നു. വാർഷികാചരണത്തിന്റെ ഭാഗമായി ഡിസംബർ 31-ന് നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപിക്കുന്നത്. നേരത്തേ ഈ കേസിൽ മലയാളിയായ റോണാ വിൽസൺ, സുധീർ ധാവ്ലെ, സുരേന്ദ്ര ഗാഡ്ലിങ്, ഷോമാ സെൻ, മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രാജീവ് ഗാന്ധി വധത്തിന് സമാനമായരീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടവരാണെന്നാണ് പുണെ പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രം. അഞ്ചുപേർക്കുമെതിരേ യു.എ.പി.എ. ചുമത്തിയിട്ടുണ്ട്. എല്ലാവരും ഇപ്പോൾ പുണെ യെർവാദ സെൻട്രൽ ജയിലിലിലാണ്. content highlights: Rahul Gandhi, RSS, NGO,Koregoan Bhima violence
from mathrubhumi.latestnews.rssfeed https://ift.tt/2LAN8fx
via
IFTTT
No comments:
Post a Comment